Minister R Bindu 
Sports

കോളെജ് തലത്തിൽ പ്രൊഫഷണൽ സ്പോർട്സ് ലീഗുകൾ വരുന്നു

തിരുവനന്തപുരം: കോളെജ് തലങ്ങളിൽ പ്രൊഫഷണൽ സ്‌പോർട്‌സ് ലീഗുകൾ സംഘടിപ്പിക്കുന്നതിന് പ്രാഥമിക രൂപരേഖ തയാറാക്കാൻ സമിതി രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങൾ ആലോചിക്കും.

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായത്. അന്താരാഷ്‌ട്ര സ്‌പോർട്‌സ് ഉച്ചകോടിയിൽ ഉയർന്ന നിർദേശങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച. കോളെജ് തലത്തിൽ സ്‌പോർട്‌സിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതും അതുവഴിയുള്ള വരുമാനസാധ്യത കണ്ടെത്തലും യോഗത്തിൽ ചർച്ചചെയ്തു.

കോളെജ് തലങ്ങളിൽ സ്‌പോർട്‌സ് ലീഗ് എങ്ങനെ പ്രാവർത്തികമാക്കാമെന്ന കാര്യത്തിൽ ഒരു രൂപരേഖ തയാറാക്കാനാണ് സമിതിയെ ചുമതലപ്പെടുത്തുക. സ്‌പോർട്‌സ് ലീഗ് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപ നൽകാമെന്ന് കായികവകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ