സുനില്‍ ഗാവസ്കര്‍ 
Sports

ഈ തുടക്കം ശുഭകരം !

മൊഹാലി മത്സരം ഒരിക്കല്‍ക്കൂടി നമ്മെ കാണിച്ചുതന്നത്, ടീമിലെ ഏറ്റവും മികച്ച രണ്ടുപേര്‍, രോഹിതും കോലിയും ഇല്ലെങ്കിലും വലിയ ടോട്ടലുകള്‍ പിന്തുടരുമ്പോള്‍ പോലും ജയിക്കാനാകുന്നു എന്നതാണ്.

സുനില്‍ ഗാവസ്കര്‍

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കു മുമ്പ് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത് എന്നെപ്പോലെയുള്ളവരെ നിരാശപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍,പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയ അനായാസ ജയം, എന്നെപ്പോലുള്ള ആരാധകരുടെ ആശങ്കകള്‍ ലഘൂകരിച്ചിട്ടുണ്ട്. ഇനി ഓസീസ് തിരിച്ചുവന്ന് ഇന്‍ഡോറില്‍ ജയിച്ചാലും രാജ്കോട്ടില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍, മുന്‍നിര താരങ്ങളെത്തി ടീം ഇന്ത്യ പൂര്‍ണ ശക്തിയിലാകും. മൊഹാലി മത്സരം ഒരിക്കല്‍ക്കൂടി നമ്മെ കാണിച്ചുതന്നത്, ടീമിലെ ഏറ്റവും മികച്ച രണ്ടുപേര്‍, രോഹിതും കോലിയും ഇല്ലെങ്കിലും വലിയ ടോട്ടലുകള്‍ പിന്തുടരുമ്പോള്‍ പോലും ജയിക്കാനാകുന്നു എന്നതാണ്. ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നരായ ബാറ്റര്‍മാര്‍ ഇല്ലാതെ തന്നെ അധികം വിയര്‍ക്കാതെ ലക്ഷ്യത്തിലെത്താന്‍ യുവതാരങ്ങള്‍ പ്രാപ്തരായെങ്കില്‍ അത് ശുഭ സൂചനയാണ്.റുതുരാജ് ഗെയ്ക്വാദും സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ചുറി നേടിയത് കാണുന്നത് സന്തോഷകരമായിരുന്നു. ഇരുവര്‍ക്കും മുമ്പ് ലഭിച്ച അവസരങ്ങളില്‍, അവര്‍ ഒരു ടി 20 ഗെയിമില്‍ ബാറ്റ് ചെയ്യുന്നതുപോലെ ബാറ്റിങ്ങിനെ സമീപിക്കുകയും അതേത്തുടര്‍ന്ന് ന്യായീകരണമില്ലാതെ പുറത്താവുകയും ചെയ്തു. എന്നാല്‍, ഇത്തവണ ഇരുവരും തങ്ങളുടെ സമയമെടുത്ത് ഗംഭീര ഡ്രൈവുകള്‍ കളിച്ചു, നൂതന ടി20 ഷോട്ടുകള്‍ കളിക്കാന്‍ നോക്കിയില്ല.

സ്കൈയുടെ സ്ട്രെയ്റ്റ് ഡ്രൈവുകള്‍ മികച്ചുനിന്നു. തന്‍റെ ട്രേഡ്മാര്‍ക്ക് ഓവര്‍ഹെഡ് സ്കൂപ്പിലൂടെ സി അര്‍ധ സെഞ്ചുറി തികച്ച ശുഭ്മാന്‍ ഗില്‍ തന്‍റെ മികച്ച ഫോം തുടര്‍ന്നു, തന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ സെഞ്ചുറി നഷ്ടമായതില്‍ കടുത്ത നിരാശയുണ്ടായിരുന്നെങ്കിലും ഗെയ്ക്വാദ് ഗില്ലിനൊപ്പം ചേര്‍ന്ന് മികച്ച സ്കോര്‍ പിന്തുടരുന്നതിന് ആവശ്യമായ അടിത്തറ പാകി.മുഹമ്മദ് ഷമി ഗംഭീരമായി പന്തെറിഞ്ഞു. ഇതോടെ ലോകകപ്പ് ഇലവനില്‍ മൂന്നു പേസര്‍മാര്‍ എന്ന സ്ട്രാറ്റജിയുണ്ടാക്കാന്‍ രോഹിതിനെ പ്രേരിപ്പിച്ചേക്കും. മൂവരും വിക്കറ്റ് വീഴ്ത്തുന്നവരാണ്. അതുകൊണ്ടുതന്നെ എതിര്‍ടീമിലെ ബാറ്റർ‍മാരെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം മൂവരെയും കളിപ്പിക്കുക എന്നതാണ്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ