T20 World Cup

പു​റ​ത്താ​യ​വ​ര്‍ ത​മ്മി​ല്‍ ഇന്ന് പോര്: ഇം​ഗ്ല​ണ്ട്- നെ​ത​ര്‍ല​ന്‍ഡ്സ് പോ​രാ​ട്ടം ഉച്ചകഴിഞ്ഞ് 2ന്

പൂ​നെ: ലോ​ക​ക​പ്പി​ല്‍ യാ​തൊ​രു പ്രാ​ധാ​ന്യ​വു​മി​ല്ലാ​ത്ത മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ഇ​ന്ന് നെ​ത​ര്‍ല​ന്‍ഡ്സി​നെ നേ​രി​ടും. ഇ​രു​ടീ​മും ഇ​തി​നോ​ട​കം ലോ​ക​ക​പ്പി​ല്‍ നി​ന്ന് പു​റ​ത്താ​യ​വ​രാ​ണ്. നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ട് ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച​ത് കേ​വ​ലം ഒ​രു മ​ത്സ​ര​ത്തി​ലാ​ണ്. പ​ട്ടി​ക​യി​ലു​ള്ള​ത് ര​ണ്ട് പോ​യി​ന്‍റ് മാ​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ ജോ​സ് ബ​ട്ല​ര്‍ക്കും കൂ​ട്ട​ര്‍ക്കും വ​ലി​യ നാ​ണ​ക്കേ​ടി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ഇ​ന്ന് വി​ജ​യം കൂ​ടി​യേ തീ​രൂ.

ലോ​കോ​ത്ത​ര ബാ​റ്റി​ങ് നി​ര​യു​ണ്ടാ​യി​ട്ടും ചെ​റി​യ ടീ​മു​ക​ളോ​ട് വ​രെ ഇം​ഗ്ല​ണ്ട് പ​രാ​ജ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, നെ​ത​ര്‍ല​ന്‍ഡ്സ് ഈ ​ലോ​ക​ക​പ്പി​ല്‍ ര​ണ്ട മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ചു. ബം​ഗ്ലാ​ദേ​ശും ശ്രീ​ല​ങ്ക​യും ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക​ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ന്മാ​രാ​യ നെ​ത​ര്‍ല​ന്‍ഡ്സി​ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യി​ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​ണ്. അ​തി​ല്‍ ഒ​രു വി​ജ​യം ഇ​തി​നോ​ട​കം സെ​മി​യി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യാ​യി​രു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. 38 റ​ണ്‍സി​നാ​യി​രു​ന്നു പ്രോ​ട്ടി​യാ​സി​നെ​തി​രാ​യ​അ​ഫ്ഗാ​ന്‍റെ വി​ജ​യം. മ​റ്റൊ​രു വി​ജ​യം ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യാ​യി​രു​ന്നു. 87 റ​ണ്‍സി​ന്‍റെ മി​ന്നും ജ​യ​മാ​ണ് അ​ന്ന് നേ​ടി​യ​ത്.

ബാ​റ്റ​ര്‍മാ​രു​ടെ ദ​യ​നീ​യ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ അ​ല​ട്ടു​ന്ന​ത്. ഡേ​വി​ഡ് മ​ല​നും ജോ ​റൂ​ട്ടു​മൊ​ഴി​കേ മ​റ്റ് ബാ​റ്റ​ര്‍മാ​ര്‍ക്ക് കാ​ര്യ​മാ​യി തി​ള​ങ്ങാ​നാ​യി​ട്ടി​ല്ല. ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ബെ​ന്‍ സ്റ്റോ​ക്സ് ഒ​രു മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മാ​ണ് അ​വ​സ​ര​ത്തി​നൊ​ത്തു​യ​ര്‍ന്ന​ത്.

നെ​ത​ര്‍ല​ന്‍ഡ്സി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ല്‍ ബാ​സ് ദേ ​ലീ​ഡ്സി​ന്‍റെ ഓ​ള്‍റൗ​ണ്ട് പ്ര​ക​ട​ന​വും ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ വി​ക്രം​ജി​ത്ത് സി​ങ്ങി​ന്‍റെ മി​ക​ച്ച ബാ​റ്റി​ങ്ങും അ​വ​രു​ടെ ക​രു​ത്താ​ണ്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു