കോല്‍ക്കത്ത: അർജന്റീനയുടെ ലോകകപ്പ് ഫുട്ബോൾ ഹീറോ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക്. എടികെ മോഹന്‍ ബഗാന്റെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാനായാണ് ലോക പ്രശസ്ത ഗോൾ കീപ്പർ വരുന്നത്.
ജൂലൈ നാലിന് മാര്‍ട്ടിനെസ് കോല്ക്കത്തയിലെത്തും. ബഗാന് ഫുട്ബോള്‍ അക്കാഡമിയിൽ സന്ദർശനം നടത്തും. ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയെയും മറഡോണയെയും ബ്രസീലിന്റെ മുന്നായകന് കഫുവിനെയും ഇന്ത്യയിലെത്തിച്ച ഫുട്ബോള്‍ പണ്ഡിതന് ശതാദ്രു ദത്തയാണ് മാര്‍ട്ടിനസിനെയും കോൽക്കത്തയിലെത്തിക്കുന്നത്.
നിലവില്‍ ആസ്റ്റണ്‍ വില്ലയുടെ ഗോളിയാണ് മാർട്ടിനസ്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ ഫൈനലില്‍ മാര്‍ട്ടിനസ് നടത്തിയ മിന്നും സേവുകൾ അര്‍ജന്റീനയ്ക്ക് കിരീടം ഉറപ്പാക്കുന്നതിൽ നിർണായകമായിരുന്നു.