England opener Will Jacks bats against West Indies 
Sports

വിൻഡീസിനെതിരേ രണ്ടാം ഏകദിനത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 39.4 ഓവറിൽ 202 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ട് 32.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

നോർത്ത് സൗണ്ട് (ആന്‍റിഗ്വ): വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യം മത്സരത്തിൽ തോറ്റ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ ആധികാരിക വിജയവുമായി തിരിച്ചെത്തി. ഇരു ടീമുകളും ചേർന്ന് 651 റൺസെടുത്ത ആദ്യ മത്സരത്തിൽ നിന്നു വ്യത്യസ്തമായി രണ്ടാം മത്സരം ലോ സ്കോററായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 39.4 ഓവറിൽ 202 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ട് 32.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ വെസ്റ്റിൻഡീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി ഷായ് ഹോപ്പ് തന്നെ ഇത്തവണയും അവരുടെ ടോപ് സ്കോററായി. 68 പന്തിൽ 68 റൺസെടുത്ത ഹോപ്പിനെ കൂടാതെ ഓൾറൗണ്ടർ ഷെർമെയ്ൻ റുഥർഫോർഡിനു (80 പന്തിൽ 63) മാത്രമേ വിൻഡഡീസ് നിരയിൽ അർധ സെഞ്ചുറി നേടാനായുള്ളൂ.

ഇംഗ്ലണ്ടിനായി സാം കറനും ലിയാം ലിവിങ്സ്റ്റണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഗസ് ആറ്റ്കിൻസൺ, റെഹാൻ അഹമ്മദ് എന്നിവർ രണ്ട് വീക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്‍റെ തുടക്കവും എളുപ്പമായിരുന്നില്ല. ഫിൽ സോൾട്ട് (21), സാക്ക് ക്രോളി (3), ബെൻ ഡക്കറ്റ് (3) എന്നിവർ വലിയ സംഭാവനകൾ നൽകാതെ പുറത്തായി. പക്ഷേ, ഓപ്പണർ വിൽ ജാക്ക്സ് (72 പന്തിൽ 73) ഒരറ്റത്ത് ഉറച്ച് നിന്നത് ഇംഗ്ലണ്ടിനു കരുത്തായി. സ്കോർ 116ലെത്തിയപ്പോൾ ജാക്ക്സും പുറത്തായെങ്കിലും, തുടർന്നൊരുമിച്ച ഹാരി ബ്രൂക്കും (49 പന്തിൽ 43) ക്യാപ്റ്റൻ ജോസ് ബട്ട്‌ലറും (45 പന്തിൽ 58) ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.

കൊല്ലത്ത് യുവതിയെ തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും

കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു വീണ് 4 പേര്‍ക്ക് പരുക്ക്

മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദം; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി

'ഗതികേടേ നിന്‍റെ പേര് പിണറായി'; മുഖ്യമന്ത്രിയെ പരിഹസിച്ച് എം.കെ. മുനീർ