Tanveer Ahmed 
Sports

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി പാക് മുൻ ക്രിക്കറ്റ് താരം

ന‍്യൂഡൽഹി: രോഹിത് ശർമ്മയുടെ നേത‍്യത്വ ത്തിൽ അടുത്തിടെ നടന്ന ശ്രീലങ്കൻ പര‍്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളിലും ഇന്ത‍്യ ദയനീയമായി പരാജയപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷ വിമർശനവുമായി മുൻ പാക് താരം തൻവീർ അഹമ്മദ് രംഗത്തെതിയത് ബൗളർക്ക് അനുകൂലമായ പിച്ചുകളിൽ ഇന്ത‍്യ തകർന്നടിയുമെന്നും ഇന്ത‍്യൻ താരങ്ങൾക്ക് ഹോം ഗ്രൗണ്ടിൽ മാത്രമെ റൺസ് നേടാനാകൂ എന്നും അഹമ്മദ് കൂട്ടിചേർത്തു. നിലവിൽ രോഹിത് ശർമ്മയും അക്‌സർ പട്ടേലും മാത്രമാണ് നന്നായി കളിക്കുന്നതെന്നും ഇവർക്ക് മാത്രമാണ് ഇരുപതിനു മുകളിൽ ബാറ്റിംങ്ങ് ശരാശരി ഉള്ളതെന്നും അഹമ്മദ് പറഞ്ഞു.

ബൗളർക്ക് അനുകൂലമായ പിച്ചുകളിൽ പന്ത് തിരിയുകയും സ്വിംഗ് ചെയ്യുകയും ചെയ്യുമ്പോൾ അതിനനുസരിച്ച് റൺസ് സ്കോർ ചെയ്യാന്‍ കെൽപ്പുള്ള ബാറ്റർമാർ നിലവിൽ ഇന്ത‍്യയിലില്ലെന്നും വിമർശിച്ചു. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവരില്ലെങ്കിൽ പാക്കിസ്ഥാന് ഇന്ത‍്യയെ എളുപ്പത്തിൽ തോൽപ്പിക്കാൻ കഴിയും എന്നും അഹമ്മദ് പറഞ്ഞു.

ഇരുപത്തിയേഴ് വർഷത്തിനിടെയാണ് ശ്രീലങ്കയിൽ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര ഇന്ത‍്യയ്ക്ക് നഷ്ട്മാവുന്നത്.അതേ സമയം പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീർ ടീമിൽ വരുത്തിയ മാറ്റങ്ങളാണ് തോൽവിക്ക് കാരണമെന്ന് വിമർശനമുണ്ട്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്