സൗരവ് ഗാംഗുലിയും ഗൗതം ഗംഭീറും. File photo
Sports

ഗംഭീർ മികച്ച കോച്ചായിരിക്കും: ഗാംഗുലി

വിദേശത്തു നിന്നു പരിശീലകരെ കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും മുൻ ക്യാപ്റ്റൻ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീർ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിനു മികച്ച കോച്ചാകാൻ സാധിക്കുമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.

ഇന്ത്യക്ക് വിദേശത്തുനിന്നു പരിശീലകരെ കൊണ്ടുവരുന്നതിനോടു തനിക്ക് യോജിപ്പില്ലെന്നും, ബിസിസിഐയുടെ മുൻ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി വ്യക്തമാക്കി. ഇന്ത്യക്കുള്ളിൽ തന്നെ മികച്ച പ്രതിഭാശാലികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നിന്നു തന്നെയുള്ള ആളെ പരിശീലകനാക്കാനാണ് ബിസിസിഐക്കും താത്പര്യമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യവകാശ കമ്മീഷൻ

ഡ്രൈവർ ഉറങ്ങിപ്പോയി; ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ 20 കാരിയെ കണ്ടെത്തി

കോട്ടയത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പാലക്കാടിന്‍റെ മണ്ണും മനസും രാഹുലിനൊപ്പം: ഷാഫി പറമ്പിൽ എംപി