ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമനായി ഹാർദിക് 
Sports

കൂക്കിവിളികൾക്കും പരിഹാസങ്ങൾക്കും മറുപടി; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമനായി ഹാർദിക്

ന്യൂഡല്‍ഹി: 17 വർഷങ്ങൾക്കു ശേഷം ടി20 ലോക കിരീടം നേടിയതിനു പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു നേട്ടംകൂടി. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ ഹര്‍ദിക് പാണ്ഡ്യ ഐസിസിയുടെ ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാമതെത്തി. ട്വന്‍റി20 ഫോർമാറ്റിലെ ഐസിസിയുടെ ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് ഹാര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയത്.

മൂന്നാം സ്ഥാനക്കാരനായിരുന്ന ഹർദിക് ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ 222 പോയിന്റുകളുമായി രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു. 144 റണ്‍സും 11 വിക്കറ്റുകളുമാണ് ഈ ടി20 ലോകകപ്പിൽ ഹർദിക്കിന്‍റെ സമ്പാദ്യം. ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, ഓസ്ട്രേലിയയുടെ മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് രണ്ടും മൂന്നും റാങ്കുകളിൽ.

ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് അടുത്തെങ്കിലും, അപകടകാരിയായ ഡേവിഡ് മില്ലറെയും അർധ സെഞ്ചുറി പിന്നിട്ട ഹെൻറിച്ച് ക്ലാസനെയും വീഴ്ത്തി ഹാർദിക് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഫൈനലിൽ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് ഹര്‍ദിക് നേടിയത്.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടെ പരുക്കേറ്റ് പുറത്തായ ഹാർദിക് പിന്നീട് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായാണ് തിരികെയെത്തിയത്. രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റി ഹർദിക്കിനെ നായകനാക്കിയത് മുംബൈ ആരാധകർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി.

മത്സരങ്ങൾക്കിടയിൽ ഹോം ഗ്രൗണ്ടിൽ പോലും ഹാർദിക്കിനെ കൂക്കി വിളിയും പരിഹാസങ്ങളുമായാണ് ആരാധകർ വരവേറ്റത്. ഇത് ഹർദിക്കിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 36 മാവോയിസ്റ്റുകളെ വധിച്ചു

25 ലക്ഷം തട്ടിയ അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു

സെക്രട്ടേറിയറ്റിലെ സീലിങ് തകർന്നു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്

പൂരം അലങ്കോലമാക്കാൽ ആർഎസ്എസിന്‍റെ താൽപര്യമെന്ന് ഗോവിന്ദൻ