കേപ്ടൗണ്‍: 150 ടി-20 മത്സരങ്ങൾ എന്ന ചരിത്ര നേട്ടത്തില്‍ ഇന്ത്യയുടെ വനിതാ ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇന്നലെ വനിതാ ടി20 ലോകപ്പില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ചതോടെ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരമായത്. ലോക ക്രിക്കറ്റില്‍ ഇത്രയും മത്സരങ്ങള്‍ കളിച്ച പുരുഷ- വനിതാ താരങ്ങളില്ല. 148 മത്സരങ്ങൾ കളിച്ച ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ പോലും ഹര്‍മന്‍പ്രീതിന് പിന്നിലാണ്. ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍ സൂസി ബേറ്റ്സ് 143 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് 115 മത്സരങ്ങൾ കളിച്ച ഇന്ത്യന്‍ വനിതാ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്.
50-ാം മത്സരത്തില്‍ ഒരു റെക്കോര്‍ഡ് കൂടി ഹര്‍മന്‍പ്രീത് സ്വന്തം പേരിലാക്കി. വനിതാ ക്രിക്കറ്റില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യ വനിതാ താരമായി ഹര്‍മന്‍പ്രീത് കൗര്‍. പുരുഷ താരങ്ങളില്‍ വിരാട് കോഹ്ലിയാണ് 3000 പിന്നിട്ട ആദ്യ ഇന്ത്യന്‍ താരം.