Sports

ആർസിബിക്ക് കൂറ്റൻ ജയം; രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറിൽ 171/5; രാജസ്ഥാൻ റോയൽസ് 10.3 ഓവറിൽ 59 ഓൾഔട്ട്

ജയ്പുർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 112 റൺസിന്‍റെ പരാജയം വഴങ്ങിയ രാജസ്ഥാൻ റോയൽസിന്‍റെ ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി. അതേസമയം, ആർസിബി സാധ്യത നിലനിർത്തുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഇരുപതോവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണെടുത്തത്. രാജസ്ഥാൻ 10.3 ഓവറിൽ വെറും 59 റൺസിന് ഔൾഔട്ടായി.

ക്യാപ്റ്റൻ ഫാഫ് ഡു പ്ലെയുടെയും (44 പന്തിൽ 55) ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന്‍റെയും (33 പന്തിൽ 54) അർധ സെഞ്ചുറികളാണ് വേഗം കുറഞ്ഞ പിച്ചിൽ ആർസിബിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ അനുജ് റാവത്ത് (11 പന്തിൽ 29) നടത്തിയ വെടിക്കെട്ടും റൺ നിരക്ക് ഉയർത്തി. രാജസ്ഥാനു വേണ്ടി ലെഗ് സ്പിന്നർ ആഡം സാംപയും മലയാളി ഫാസ്റ്റ് ബൗളർ കെ.എം. ആസിഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

എന്നാൽ, അതിലും മികച്ച പ്രകടനമാണ് ആർസിബി ബൗളർമാർ പുറത്തെടുത്തത്. രാജസ്ഥാൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‌ലറും പൂജ്യത്തിനു പുറത്തായപ്പോൾ, ക്യാപ്റ്റൻ സഞ്ജു സാംസൺ നാല് റൺസ് മാത്രമാണെടുത്തത്. ജോ റൂട്ടും (15 പന്തിൽ 10) ഷിംറോൺ ഹെറ്റ്മെയറും (19 പന്തിൽ 35) മാത്രമാണ് രാജസ്ഥാൻ ഇന്നിങ്സിൽ രണ്ടക്കം കണ്ടത്.

ആർസിബിക്കു വേണ്ടി ദക്ഷിണാഫ്രിക്കൻ ഇടങ്കയ്യൻ പേസർ വെയ്ൻ പാർനൽ മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മിക്കൽ ബ്രേസ്‌വെല്ലിനും കരൺ ശർമയ്ക്കും രണ്ടു വിക്കറ്റ് വീതം കിട്ടിയപ്പോൾ മുഹമ്മദ് സിറാജിനും മാക്സ്‌വെല്ലിനും ഓരോ വിക്കറ്റ്.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ