അഹമ്മദാബാദ്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോകക്രിക്കറ്റ് മാമാങ്കം ഇന്ത്യയില്‍ വിരുന്നിനെത്തുന്നു. ഐസിസി ലോകകപ്പിന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച തുടക്കമാകും. ആദ്യമത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, കിവീസിനെ നേരിടും. 2019 ലോകകപ്പിന്റെ ഫൈനലിലും ഇരുവരുമായിരുന്നു ഏറ്റുമുട്ടിയത്. 10 ടീമുകള്‍ അണിനിരക്കുന്ന പോരാട്ടങ്ങളില്‍ 48 മത്സരങ്ങള്‍ ഉണ്ടാകും. 10 വേദികളിലായാണ് മത്സരങ്ങള്‍. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ലഖ്നൗ, ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ്, ധര്‍മശാല എന്നിവയാണ് വേദികള്‍.
ആദ്യ സെമി മുംബൈയിലും രണ്ടാം സെമി കോല്‍ക്കത്തയിലും നടക്കുമ്പോള്‍ ഫൈനല്‍ അഹമ്മദാബാദില്‍ അരങ്ങേറും. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന പ്രാഥമിക റൗണ്ടിനു ശേഷം പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമി കളിക്കും. കഴിഞ്ഞ തവണത്തെ ലോകകപ്പിലെ ഇതേ രീതിയിലാണ് മത്സരക്രമം. ഇന്ത്യ ഇത് ആദ്യമായാണ് തനിച്ച് ലോകകപ്പിന് ആതിഥ്യമരുളുന്നത്. മുമ്പ് 1987, 1996, 2011 തുടങ്ങിയ വര്‍ഷങ്ങളില്‍ ഇന്ത്യ സംയുക്ത വേദികളിലൊന്നായിരന്നു.
ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചപ്പോള്‍ ശ്രീലങ്ക, നെതര്‍ലന്‍ഡ്സ് എന്നിവര്‍ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറി. എന്നാല്‍, എല്ലാ ലോകകപ്പിലും കളിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണ ലോകകപ്പിന് യോഗ്യത നേടാനായില്ല. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ലഖ്നൗ, ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ് വേദികളില്‍ അഞ്ച് വീതം മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ ഹൈദരാബാദില്‍ മൂന്നു മത്സരങ്ങളാണുള്ളത്. 132000 പേര്‍ക്ക് കളികാണാനുള്ള സൗകര്യമുള്ള നരേന്ദ്രമോദി സ്റ്റേഡിയമാണ് ഏറ്റവും വലുത്. 66000 പേര്‍ക്ക് കോല്‍ക്കത്തയില്‍ നേരിട്ട് കളികാണാം. ഏര്റവും കുറഞ്ഞ ആള്‍ക്കാര്‍ക്ക് നേരിട്ട് കളികാണാനാവുന്നത് ധര്‍മശാലയിലെ സ്റ്റേഡിയത്തിലാണ്, 23000. ലോകകപ്പിന്റെ ഭാഗ്യചിഹ്നം ടോങ്ക്, ബ്ലെയ്സ് എന്നീ പുരുഷവനിതാ രൂപങ്ങളാണ്. ലിഗപരമായ തുല്യതയും വൈവിധ്യവുമാണ് ഭാഗ്യചിഹ്നങ്ങള്‍ നല്കുന്ന സന്ദേശം. ഇന്ത്യയുടെ ആദ്യ മത്സരം ആറിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരേയാണ്. ഇന്ത്യ- പാക് പോരാട്ട് 14-ാം തീയതി അഹമ്മദാബാദില്‍ നടക്കും. സന്നാഹ മത്സരങ്ങള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും.
ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്ന ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്ന് അഹമ്മദാബാദിലെത്തും.
ഉദ്ഘാടന പരിപാടികള്‍ ഉണ്ടാകില്ല?
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിനു മുന്നോടിയായി വന്‍കിട താരങ്ങളെ അണിനിരത്തി ഉദ്ഘാടനച്ചടങ്ങുകള്‍ ഗംഭീരമാക്കാനുള്ള പദ്ധതി ഐസിസി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ആശ ഭോസ്ലെ, ശ്രേയ ഘോഷാല്‍, അര്‍ജിത് സിങ്, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്, തമന്ന ഭാട്ടിയ,ശങ്കര്‍ മഹാദേവന് തുടങ്ങിയ പ്രമുഖരായിരുന്നു എത്തേണ്ടിയിരുന്നത്. ഉദ്ഘാടനമാമാങ്കത്തിന്റെ റിഹേഴ്സലും ആരംഭിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ചയോടെ ഉദ്ഘാടനപ്പരിപാടികള് വേണ്ടെന്ന് സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനുള്ള കാരണം വ്യക്തമല്ല. അതേസമയം, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 10 ടീമുകളുടെയും ക്യാപ്റ്റന്മാരെ അവതരിപ്പിക്കുന്ന പരിപാടിയും ലേസര്‍ ഷോയുമുണ്ടാകുമെന്നാണ് കരുതുന്നത്.
വരുന്നൂ, ലോകകപ്പ്
#കൃഷ്ണമാചാരി ശ്രീകാന്ത്
12 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പ് മടങ്ങിയെത്തുന്നു. അടുത്ത ഏഴ് ആഴ്ചകള്‍ മികച്ച പോരാട്ടങ്ങളും വാശിയും കൈപേറിയ സാഹചര്യവുമൊക്കെ ക്രിക്കറ്റ് ലോകം കാണും. പത്ത് ടീമുകളും പരസ്പരം ഒരിക്കല്‍ കളിക്കുന്ന ഈ സ്വഭാവത്തിലുള്ള ഒരു ടൂര്‍ണമെന്റില്‍, അട്ടിമറി സാധ്യത വളരെ വലുതാണ്. എ്ന്നാല്‍, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ നോക്കൗട്ടില്‍ പ്രവേശിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
എന്റെ പുസ്തകത്തില്‍, ഇന്ത്യയും ഇംഗ്ലണ്ടും റെഡ്-ഹോട്ട് ഫേവറിറ്റുകളായി തുടരുന്നു. ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും മികച്ച താളത്തിലുള്ള ബൗളിംഗ് അറ്റാക്കിങ് വന്നതോടെ ഇന്ത്യ മികച്ച നിലവാരത്തിലെത്തി. പരുക്കേറ്റ അക്സര്‍ പട്ടേലിന്റെ അഭാവത്തില്‍ ആര് അശ്വിനെ ഉള്‍പ്പെടുത്തിയത് ടീമിന് അനുഗ്രഹമായി മാറിയേക്കാം.
അശ്വിനെ ടീമിലെടുത്തത് നന്നായി. അശ്വിന് അതിശയകരമായ വൈദഗ്ധ്യമുള്ള ബൗളറാണ്. കിംഗ്സ് ഓഫ് കിംഗ്സ് വിരാട് കോഹ്ലിയെപ്പോലെ മുമ്പ് ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു അശ്വിനും.
ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ബ്രാന്‍ഡ് മിക്ക എതിരാളികളെയും ഭയപ്പെടുത്തുന്നതാണ്. അവരുടെ ബാറ്റിംഗില്‍ ആഴവും മികച്ച ഫയര്‍ പവറും ഉണ്ട്,.അവസാന ഘട്ടത്തില്‍ ബെന്‍ സ്റ്റോക്സിനെ ഉള്‍പ്പെടുത്തിയത് മികച്ച നീക്കമാണ്. ജോസ് ബട്ട്ലറുടെ പക്കല്‍ നിരവധി ബൗളിംഗ് ഓപ്ഷനുകള്‍ ഉണ്ട്. അത് തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം ഒരുപക്ഷേ ആശയക്കുഴപ്പത്തിലായേക്കാം. ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരാണ്, അവര്‍ കിരീടം നിലനിര്‍ത്താനുള്ള സാധ്യതകള്‍ ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.വലിയ നിമിഷങ്ങളില്‍ വലിയ മത്സരങ്ങള്‍ ജയിക്കാന്‍ എന്താണ് വേണ്ടതെന്ന് ഓസ്ട്രേലിയയ്ക്ക് അറിയാം, അതിനാലാണ് അവര്‍ അഞ്ച് തവണ ചാംപ്യന്മാരായത്.
നിരവധി സീസണുകളില്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള അവരുടെ പല കളിക്കാര്‍ക്കും ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിചിതമാണ്. ഗ്ലെന്‍ മാക്സ്വെലിന്റെ ഓള്‍റൗണ്ട് മിടുക്ക് നിര്‍ണായകമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും ആഷ്ടണ്‍ അഗറിനെ പരിക്കുമൂലം നഷ്ടപ്പെടുന്നത് തിരിച്ചടിയാകും; 50 ഓവര്‍ ക്രിക്കറ്റില്‍ ഒരു മികച്ച ഇടംകൈയ്യന്‍ സ്പിന്നര്‍ ഒരു മികച്ച ആയുധമാണ്.
ന്യൂസിലന്‍ഡിനെ സംബന്ധിച്ചിടത്തോളം, അവര്‍ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണെന്ന് തെളിയിച്ചിട്ടുണ്ട്. കെയ്ന്‍ വില്യംസണൊഴികെ, അവര്‍ക്ക് സൂപ്പര്താരങ്ങളൊന്നുമില്ല, പക്ഷേ അവര്‍ എല്ലായ്പ്പോഴും ഒരു യൂണിറ്റായി കളിക്കുന്നു, അവസാന നിമിഷം വരെ പോരാടുന്നവര്‍. സന്നാഹമത്സരങ്ങളിലൂടെ വില്യംസണ് ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ഇത് കഴിഞ്ഞ പതിപ്പിലെ ഫൈനലിസ്റ്റുകള്‍ക്ക് മികച്ച വാര്‍ത്തയാണ്. മൈക്കല്‍ ബ്രേസ്വെല്ലിന്റെ അഭാവം മാത്രമാണ് തിരിച്ചടി