Ishan Kishan & Sanju Samson Mumbai Indians
Sports

ഇന്ത്യ - വെസ്റ്റിൻഡീസ് ഏകദിന പരമ്പര വ്യാഴാഴ്ച മുതൽ

വൈകിട്ട് ഏഴിന് തുടക്കം; മധ്യനിരയിലേക്കുള്ള മത്സരം സഞ്ജുവും സൂര്യയും കിഷനും തമ്മിൽ

ബാ​ർ​ബ​ഡോ​സ്: ഇ​ന്ത്യ​യും വെ​സ്റ്റി​ൻ​ഡീ​സും ത​മ്മി​ലു​ള്ള ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ ഇ​ന്ന് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ​ർ എ​ന്നു നി​സം​ശ​യം വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് 50-ഓ​വ​ർ ഫോ​ർ​മാ​റ്റി​ലെ നി​രാ​ശ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നാ​യി​രി​ക്കും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച്, വി​ക്ക​റ്റി​നു പി​ന്നി​ൽ എ​ത്തു​ന്ന​ത് സ​ഞ്ജു സാം​സ​ണോ ഇ​ഷാ​ൻ കി​ഷ​നോ എ​ന്ന​തും പ്ര​ധാ​ന ചോ​ദ്യം.

ടെ​സ്റ്റ് പ​ര​മ്പ​ര 1-0 എ​ന്ന നി​ല​യി​ൽ സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​ന്ത്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കി​റ​ങ്ങു​ന്ന​ത്. ലോ​ക​ക​പ്പി​നു മു​ൻ​പ് ടീ​മി​ന്‍റെ ഘ​ട​ന​യ്ക്ക് അ​ന്തി​മ രൂ​പം ന​ൽ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ് കൂ​ടി​യാ​ണ് ഇ​ന്ത്യ​യ്ക്ക് ഈ ​പ​ര​മ്പ​ര. ഏ​ഷ്യ ക​പ്പ് കൂ​ടി ക​ളി​ക്കാ​നു​ണ്ടെ​ങ്കി​ലും, ലോ​ക​ക​പ്പി​നു​ള്ള ടീം ​ലി​സ്റ്റ് ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി അ​തി​നു മു​ൻ​പാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ലോ​ക​ക​പ്പ് ക​ളി​ക്കാ​നു​ള്ള ടീം ​ത​ന്നെ​യാ​കും ഏ​ഷ്യ ക​പ്പി​നും ഇ​റ​ങ്ങു​ക.

യു​സ്‌​വേ​ന്ദ്ര ച​ഹ​ലി​നെ​യും ഉ​മ്രാ​ൻ മാ​ലി​ക്കി​നെ​യും പോ​ലു​ള്ള ബൗ​ള​ർ​മാ​ർ​ക്കും ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ട​മു​റ​പ്പി​ക്കാ​ൻ അ​വ​സാ​ന അ​വ​സ​രം ഈ ​പ​ര​മ്പ​ര​യാ​യി​രി​ക്കും. ഋ​ഷ​ഭ് പ​ന്തി​ന്‍റെ പ​രി​ക്ക് ഭേ​ദ​മാ​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കി​ഷ​ന്‍റെ സ്ഥാ​ന​ത്തി​നു വ​ലി​യ ഭീ​ഷ​ണി​യി​ല്ല. കെ.​എ​ൽ. രാ​ഹു​ൽ ലോ​ക​ക​പ്പി​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​യാ​ലും ബാ​ക്ക​പ്പ് എ​ന്ന നി​ല​യി​ലെ​ങ്കി​ലും കി​ഷ​ന് ടീ​മി​ലെ​ത്താം. ഈ ​സ്ഥി​തി​ക്കു മാ​റ്റം വ​ര​ണ​മെ​ങ്കി​ൽ സ​ഞ്ജു​വി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് അ​സാ​മാ​ന്യ ഇ​ന്നി​ങ്സു​ക​ൾ ത​ന്നെ ഉ​ണ്ടാ​ക​ണം. 11 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ള്ള സ​ഞ്ജു​വി​ന് നി​ല​വി​ൽ 66 റ​ൺ​സ് എ​ന്ന മി​ക​ച്ച ബാ​റ്റി​ങ് ശ​രാ​ശ​രി​യു​ണ്ട്. കി​ഷ​നാ​ക​ട്ടെ, കീ​പ്പി​ങ്ങി​ൽ മെ​ച്ച​പ്പെ​ട്ടെ​ന്നു തെ​ളി​യി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​ത്തി​ൽ ന​ട​ത്തി​യ​ത്. ബാ​റ്റി​ങ്ങി​ലും മോ​ശ​മാ​ക്കി​യി​ല്ല. ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ കി​ഷ​ൻ ത​ന്നെ വി​ക്ക​റ്റ് കീ​പ്പ​റും അ​ഞ്ചാം ന​മ്പ​ർ ബാ​റ്റ്സ്മാ​നു​മാ​കാ​നാ​ണ് സാ​ധ്യ​ത. അ​ങ്ങ​നെ വ​ന്നാ​ൽ സൂ​ര്യ​യും സ​ഞ്ജു​വും ത​മ്മി​ലാ​കും നാ​ലാം ന​മ്പ​ർ ബാ​റ്റി​ങ് പൊ​സി​ഷ​നു വേ​ണ്ടി​യു​ള്ള മ​ത്സ​രം.

ശ്രേ​യ​സ് അ​യ്യ​ർ തി​രി​ച്ചു​വ​ന്നാ​ലും മ​ധ്യ​നി​ര​യി​ൽ സ്ഥാ​നം നി​ൽ​നി​ർ​ത്താ​ൻ സാ​ധി​ക്ക​ണ​മെ​ങ്കി​ൽ സൂ​ര്യ​കു​മാ​റും കാ​ര്യ​മാ​യി ത​ന്നെ അ​ധ്വാ​നി​ക്കേ​ണ്ടി​വ​രും. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ തു​ട​രെ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ൽ, നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ പു​റ​ത്താ​യി​രു​ന്നു സൂ​ര്യ.

ടെ​സ്റ്റി​ൽ വ​ൺ ഡൗ​ൺ പൊ​സി​ഷ​നി​ലേ​ക്കു മാ​റി​യെ​ങ്കി​ലും ഏ​ക​ദി​ന​ത്തി​ൽ ശു​ഭ്മാ​ൻ ഗി​ൽ ത​ന്നെ​യാ​കും ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ ഓ​പ്പ​ണി​ങ് പ​ങ്കാ​ളി. ഋ​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദ് ടീ​മി​ലു​ണ്ടെ​ങ്കി​ലും ഈ ​പ​ര​മ്പ​ര​യി​ൽ അ​വ​സ​രം കി​ട്ടാ​ൻ സാ​ധ്യ​ത വി​ര​ളം. മൂ​ന്നാം ന​മ്പ​റി​ൽ വി​രാ​ട് കോ​ഹ്‌​ലി ത​ന്നെ വ​രും.

ആ​റും ഏ​ഴും സ്ഥാ​ന​ങ്ങ​ളി​ൽ ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യെ​യും പ്ര​തീ​ക്ഷി​ക്കാം. അ​ക്ഷ​ർ പ​ട്ടേ​ലും ശാ​ർ​ദൂ​ൽ താ​ക്കൂ​റു​മാ​ണ് ടീ​മി​ലു​ള്ള മ​റ്റ് ഓ​ൾ​റൗ​ണ്ട​ർ​മാ​ർ. ച​ഹ​ലി​നെ കൂ​ടാ​തെ സ്പെ​ഷ്യ​ലി​സ്റ്റ് സ്പി​ന്ന​റാ​യി കു​ൽ​ദീ​പ് യാ​ദ​വും ടീ​മി​ലു​ണ്ട്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ച​ഹ​ലി​നു മു​ക​ളി​ൽ പ​രി​ഗ​ണ​ന ല​ഭി​ച്ച​ത് കു​ൽ​ദീ​പി​നാ​യി​രു​ന്നു.

മു​ഹ​മ്മ​ദ് സി​റാ​ജ് ത​ന്നെ​യാ​കും പേ​സ് ബൗ​ളി​ങ് നി​ര​യെ ന​യി​ക്കു​ക എ​ന്നു ക​രു​താം. ജ​യ​ദേ​വ് ഉ​ന​ദ്‌​ക​ത്, മു​കേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ പ​രി​ച​യ​ക്കു​റ​വ് ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഇ​വ​ർ ഒ​രു​മി​ച്ച് ആ​ദ്യ ഇ​ല​വ​നി​ലെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ല. ഉ​മ്രാ​ൻ മാ​ലി​ക്, ശാ​ർ​ദൂ​ൽ താ​ക്കൂ​ർ എ​ന്നി​വ​രി​ലൊ​രാ​ൾ​ക്കോ, ഒ​രു​പ​ക്ഷേ, ഇ​രു​വ​ർ​ക്കും ഒ​രു​മി​ച്ചോ അ​വ​സ​രം ല​ഭി​ക്കാം.

മ​റു​വ​ശ​ത്ത്, ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത ല​ഭി​ക്കാ​തി​രു​ന്ന വെ​സ്റ്റി​ൻ​ഡീ​സ്, ഇ​ന്ത്യ​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലൂ​ടെ പു​തി​യൊ​രു തു​ട​ക്ക​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​രു​ടെ​യും ഒ​ഷേ​ൻ തോ​മ​സി​ന്‍റെ​യും തി​രി​ച്ചു​വ​ര​വ് ടീ​മി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 2021ലാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​ത്. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ അ​പൂ​ർ​വം വി​ൻ​ഡീ​സ് ബാ​റ്റ്സ്മാ​ൻ​രി​ലൊ​രാ​ളാ​യ അ​ലി​ക് അ​ത്ത​നേ​സി​നെ ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ടി​വ​രും.

ടീ​മു​ക​ൾ

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, ഋ​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദ്, വി​രാ​ട് കോ​ഹ്‌​ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (വൈ​സ് ക്യാ​പ്റ്റ​ൻ), ശാ​ർ​ദൂ​ൽ താ​ക്കൂ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്ഷ​ർ പ​ട്ടേ​ൽ, യു​സ്വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​യ​ദേ​വ് ഉ​ന​ദ്‌​ക​ത്, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മ്രാ​ൻ മാ​ലി​ക്, മു​കേ​ഷ് കു​മാ​ർ.

വെ​സ്റ്റി​ൻ​ഡീ​സ്: ഷാ​യ് ഹോ​പ്പ് (ക്യാ​പ്റ്റ​ൻ, വി​ക്ക​റ്റ് കീ​പ്പ​ർ), റോ​വ്മാ​ൻ പ​വ​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ലി​ക്ക് അ​ത്ത​നേ​സ്, യാ​നി​ക് കാ​രി​യ, കേ​സി കാ​ർ​ട്ടി, ഡൊ​മി​നി​ക് ഡ്രേ​ക്ക്സ്, ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ, അ​ൽ​സാ​രി ജോ​സ​ഫ്, ബ്രാ​ൻ​ഡ​ൻ കി​ങ്, കൈ​ൽ മെ​യേ​ഴ്സ്, ഗു​ദാ​കേ​ശ് മോ​ട്ടി, ജേ​ഡ​ൻ സീ​ൽ​സ്, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, കെ​വി​ൻ സി​ങ്ക്ലെ​യ​ർ, ഒ​ഷേ​ൻ തോ​മ​സ്.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video