ബ്രണ്ടൻ ഡോഗെറ്റിന് 6 വിക്കറ്റ്; 107 റൺസിൽ തകർന്നടിഞ്ഞ് ഇന്ത‍്യ എ 
Sports

ഇന്ത‍്യ എ ടീമിന് ബാറ്റിങ് തകർച്ച; ഓസ്ട്രേലിയയും വിയർക്കുന്നു

6 വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടൻ ഡോഗറ്റിൻ്റെ പ്രകടനത്തിൽ ഇന്ത‍്യൻ ബാറ്റർമാർ കടപുഴകി വീണു

ന‍്യൂഡൽഹി: ബോർഡർ ഗവാസ്ക്കർ ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന് ആദ‍്യ ടെസ്റ്റ് മത്സരത്തിൽ ബാറ്റിങ്ങ് തകർച്ച. ടോസ് നേടിയ ഓസ്ട്രേലിയ എ ഇന്ത‍്യ എയെ ബാറ്റിങ്ങിന് അയച്ചു. ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി ബ്രണ്ടൻ ഡോഗെറ്റ് മികച്ച പ്രകടനം പുറത്തെടുത്തു. 11 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് സ്വന്തമാക്കി. ബ്രണ്ടന്‍റെ അസാമാന‍്യ പ്രകടനത്തിൽ ഇന്ത‍്യൻ ബാറ്റർമാർ കടപുഴകി വീണു.

ഓപ്പണിങ്ങ് ബാറ്റർമാരായ അഭിമന്യു ഈശ്വരനും (7) ഋതുരാജ് ഗെയ്ക്ക്‌വാദിനും (0) രണ്ടക്കം കടക്കാനായില്ല. പിന്നീട് വന്ന മധ‍്യനിര ബാറ്റർമാരായ ബാബ ഇന്ദ്രജിത്തും (9) ഇഷാൻ കിഷനും (4) മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. അഭിമന്യുവിനെ കൂടാതെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെട്ട നിതീഷ് കുമാർ റെഡ്ഡിയും പൂജ്യത്തിനു പുറത്തായി.

36 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ടീമിലെ ടോപ്പ് സ്കോറർ. പടിക്കലിനെ കൂടാതെ നവ്ദീപ് സൈനിക്കും സായ് സുദർശനും മാത്രമെ രണ്ടക്കം കടക്കാനായുള്ളു. നവ്ദീപ് സൈനി 23 റൺസും സായ് സുദർശൻ 21 റൺസും നേടി.

ഡോഗെറ്റിന്‍റെ പ്രകടനത്തിന് പുറമെ ജോർഡൻ ബക്കിംഗ്ഹാം 2 വിക്കറ്റും ഫെർഗസ് ഓ നീലും ടോഡ് മുർഫിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നാം ദിവസം കളി നിർത്തുമ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് 99 റൺസിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ഇന്ത്യ എയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളർമാരായ പ്രസിദ്ധ് കൃഷ്ണയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

യാക്കോബായ സഭ അധ‍്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബാവ വിടവാങ്ങി

ചിക്കൻ കറി വെന്തില്ല; ഇടുക്കിയിൽ ഹോട്ടൽ തല്ലിത്തകർത്തു

രാജ‍്യത്തുടനീളം കള്ളപണം ഒളിപ്പിച്ച് കടത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് ബിജെപി: എം.വി. ഗോവിന്ദൻ

ചാരിറ്റി ആപ്പ് തുടങ്ങണം; സഹായം അഭ‍്യർഥിച്ച് മനാഫ്

ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന 'ഒനിയൻ ബോംബ്' പൊട്ടിത്തെറിച്ചു; ഒരു മരണം, 6 പേർക്ക് പരുക്ക്