Minnu Mani 
Sports

മിന്നു മണിയുടെ ഇന്ത്യ എ മിന്നിയില്ല

മുംബൈ: ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരം പരാജയപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റനെന്ന കേരളതാരം മിന്നുമണിയുടെ നിരാശയോടെ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി്. മൂന്നു മത്സരപരമ്പരയിലെ അവസാന മത്സരത്തില്‍ രണ്ടു വിക്കറ്റിന്‍റെ നാടകീയ ജയം ഇംഗ്ലണ്ട് എ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 101 റണ്‍സില്‍ അവസാനിച്ചു.

ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ അവസാനം വരെ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ഇസി വോങ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്‍റെ വിജയ താരമായി. താരത്തിന്‍റെ ഓള്‍റൗണ്ട് മികവാണ് ഇരു ടീമുകളേയും വേര്‍തിരിച്ചു നിര്‍ത്തിയത്. വോങ് 28 റണ്‍സെടുത്തു ടോപ് സ്‌കോററായി. താരം രണ്ട് വിക്കറ്റുകളും വീഴ്ത്തി. മിന്നു ബൗളിങില്‍ തിളങ്ങി താരം. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. നേരത്തെ ഇന്ത്യക്കായി ഉമ ഛേത്രി 21 റണ്‍സെടുത്തു. ദിഷ കസത് 20 റണ്‍സെടുത്തു. മിന്നു ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്തു മടങ്ങി.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യ എ പരാജയപ്പെട്ടിരുന്നു. ആദ്യ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യ എയ്ക്ക് വിജയിക്കാനായത്.

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്