ദേവദത്ത് പടിക്കലും സർഫറാസ് ഖാനും. 
Sports

രോഹിതിനും ഗില്ലിനും സെഞ്ചുറി, സർഫറാസിനും പടിക്കലിനും അർധ സെഞ്ചുറി

ധർമശാല: ഇന്ത്യയുടെ സ്പിൻ ആക്രമണത്തിൽ അടിപതറിയ ഇംഗ്ലണ്ടിന് ബൗളിങ്ങിലും പിഴച്ചു. ക്യാപ്റ്റൻ രോഹിത് ശർമയും ഗില്ലും സെഞ്ചുറി കൂട്ടുകെട്ടിൽ ക്രീസിൽ തകർത്തടിച്ചപ്പോൾ ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ലീഡ് നേടി. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആഥിഥേയർ എട്ട് വിക്കറ്റ് നഷ്ടത്തി്ല് 473 റൺസ് എന്ന നിലയിലാണ്. ഇപ്പോൾ 255 റൺസിന്‍റെ ലീഡുണ്ട്. കുൽദീപ് യാദവും (27) ജസ്പ്രീത് ബുംറയും (19) ക്രീസിൽ.

ലഞ്ചിന് പിരിയുമ്പോൾ 59 ഓവറിൽ ഇന്ത്യയുടെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 262 റൺസെന്ന നിലയിലായിരുന്നു. രണ്ടാം സെഷനിൽ രോഹിതിനെയും ഗില്ലിനെയും അടുത്തടുത്ത ഓവറുകൾ ഇന്ത്യക്കു നഷ്ടമായി. 162 പന്തിൽ 13 ഫോറും മൂന്നു സിക്സും സഹിതം 103 റൺസാണ് രോഹിത് നേടിയത്. ഗിൽ 150 പന്തിൽ 12 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 110 റൺസും നേടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 171 റൺസ് കൂട്ടിച്ചേർത്തു.

ഇതിനു ശേഷം ഒരുമിച്ച ദേവദത്ത് പടിക്കലും സർഫറാസ് ഖാനും അർധ സെഞ്ചുറികൾ നേടി. സർഫറാസിന്‍റെ മൂന്നാമത്തെ ടെസ്റ്റ് അർധ സെഞ്ചുറിയായിരുന്നു ഇത്. പടിക്കലിന്‍റേത് അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി എന്ന നേട്ടവും. ഈ കൂട്ടുകെട്ടിൽ 93 റൺസ് പിറന്നു. സർഫറാസ് 56 റൺസും പടിക്കൽ 65 റൺസും നേടി പുറത്തായി.

പിന്നീട് രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറൽ (15), ആർ. അശ്വിൻ (0) എന്നിവരുടെ വിക്കറ്റുകൾ കൂടി ഇന്ത്യക്കു നഷ്ടമായി. എന്നാൽ, അതിനു ശേഷം കുൽദീപും ബുംറയും ചേർന്ന അപരാജിതമായ 45 റൺസ് കൂട്ടുകെട്ട് ഇംഗ്ലണ്ട് ബൗളർമാരെ കൂടുതൽ പരിക്ഷീണിതരാക്കുകയായിരുന്നു.

അർധ സെഞ്ചുറി നേടി ജയ്‌സ്വാൾ (57) ആദ്യ ദിവസം തന്നെ പുറത്തായിരുന്നു. ഒരു വിക്കറ്റ് നഷ്ത്തിൽ 135 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ചത്. മത്സരത്തിൻ്റെ തുടക്കം മുതൽ ഇന്ത്യൻ ബാറ്റർമാർ ഇംഗ്ലണ്ട് ബൗളർമാർക്ക് തലവേദനയാവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 218 റൺസിന് പുറത്തായിരുന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ചും ആർ. അശ്വിൻ നാലും വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി അൽപമെങ്കിലും പൊരുതിയത് 79 റൺസെടുത്ത ഓപണർ സാക് ക്രോളി മാത്രമായിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ