Sports

സാഫ് കപ്പ്: ഇന്ത്യ ജേതാക്കൾ

ബംഗളൂരു: സാഫ് കപ്പ് ഫുട്ബോളിൽ ഒമ്പതാം വട്ടവും ഇന്ത്യ ജേതാക്കൾ. ഫൈനലിൽ കുവൈറ്റിനെ കീഴടക്കിയത് പെനൽറ്റി ഷൂട്ടൗട്ടിൽ. സെമി ഫൈനലിലെന്ന പോലെ ഇത്തവണയും ഇന്ത്യയുടെ ഹീറോ ആയത് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു.

നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിൽ തുല്യത പാലിച്ചപ്പോൾ, എക്സ്ട്രാ ടൈമിൽ ഗോളൊന്നും പിറന്നില്ല. ഇതോടെയാണ് കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഷൂട്ടൗട്ടിൽ അഞ്ച് കിക്കുകൾ ഇരുടീമുകളും പൂർത്തിയാക്കിയപ്പോഴും സ്കോർ 4-4 എന്ന നിലയിൽ തുല്യം. തുടർന്ന് ഓരോ കിക്കുകൾ വീതമെടുത്തപ്പോഴാണ് ഗുർപ്രീതിന്‍റെ ജാഗ്രത ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത്.

ആ​ദ്യ​പ​കു​തി​യി​ല്‍ തു​ട​ക്ക​ത്തി​ലേ ലീ​ഡെ​ടു​ത്തത് കുവൈറ്റാണ്. അധികം താമസിയാതെ തന്നെ ഇന്ത്യ തി​രി​ച്ച​ടി ന​ല്‍കി. 14-ാം മി​നിറ്റി​ല്‍ ഷ​ബീ​ബ് അ​ല്‍ ഖാ​ല്‍ദി​യി​ലൂ​ടെ കു​വൈ​റ്റ് മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ 38-ാം മി​നിറ്റി​ല്‍ ലാ​ലി​യ​ന്‍സു​വാ​ല ചാം​ഗ്തേ​യി​ലൂ​ടെ ഇ​ന്ത്യ തു​ല്യ​ത പി​ടി​ച്ചു. മ​ല​യാ​ളി താ​രം സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദി​ന്‍റെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ചാം​ഗ്തേ​യു​ടെ ഗോ​ള്‍. ഇ​തോ​ടെ 1-1ന് ​മ​ത്സ​രം ഇ​ട​വേ​ള​യ്ക്ക് പി​രി​ഞ്ഞു.

രണ്ടാം പകുതി യിൽ മുന്നേറ്റങ്ങളുടെ വേലിയേ റ്റം തന്നെ നടത്തിയിട്ടും ഇരുടീമി നും ഗോളൊന്നും നേടാനായില്ല. ഇതോടെ മത്സരം ആവേശത്തി ലായി. രണ്ട് കുവൈ റ്റ് താരങ്ങ‌ൾ മഞ്ഞക്കാർഡും കണ്ടു.

ഇ​ഗോ​ര്‍ സ്റ്റി​മാ​ക് 4-2-3-1 ശൈ​ലി​യി​ലാ​ണ് ബെം​ഗ​ളൂ​രു​വി​ലെ ശ്രീ​ക​ണ്ഠീ​ര സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ണി​നി​ര​ത്തി​യ​ത്. ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി ​ഏ​ക സ്ട്രൈ​ക്ക​റാ​യി എ​ത്തി​യ​പ്പോ​ള്‍ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദും ആ​ഷി​ഖ് കു​രു​ണി​യ​നും സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നി​ലു​ണ്ടാ​യി​രു​ന്നു. ലാ​ലി​യ​ന്‍സു​വാ​ല ചാം​ഗ്തേ, ജീ​ക്സ​ണ്‍ സിം​ഗ്, അ​നി​രു​ഥ് ഥാ​പ്പ, ആ​കാ​ശ് മി​ശ്ര, അ​ന്‍വ​ര്‍ അ​ലി, സ​ന്ദേ​ശ് ജിം​ഗാ​ന്‍, നി​ഖി​ല്‍ പൂ​ജാ​രി, ഗു​ര്‍പ്രീ​ത് സിം​ഗ് സ​ന്ധു എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് താ​ര​ങ്ങ​ള്‍. അ​തേ​സ​മ​യം 4-3-3 ഫോ​ര്‍മേ​ഷ​നി​ലാ​ണ് റൂ​യി ബെ​ന്‍റോ​യു​ടെ കു​വൈ​ത്ത് മൈ​താ​ന​ത്തെ​ത്തി​യ​ത്.

ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്‌വെയറിൽ തകരാർ; വലഞ്ഞ് യാത്രക്കാർ

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം.രാമചന്ദ്രന്‍ അന്തരിച്ചു

സവർക്കറെ അപമാനിച്ചെന്ന കേസ്; രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതി

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല: വെള്ളാപ്പള്ളി നടേശൻ

കയ്യിൽനിന്നു പണം വാങ്ങി ഗൂഗിൾ പേ ചെയ്തെന്ന് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവും യുവതിയും പിടിയിൽ