ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ ജെഴ്സി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം. 
Sports

'ഉജാലക്കുപ്പി' തിരിച്ചുവരുമോ? ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി ചിത്രങ്ങള്‍ പ്രചരിക്കുന്നു

മുംബൈ: 2019ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ധരിച്ച ജെഴ്സി ഉപമിക്കപ്പെട്ടത് ഉജാലക്കുപ്പിയുടെ രൂപത്തോടായിരുന്നു. സമാനമായ ജെഴ്സിയാണ് അടുത്ത മാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യൻ ടീം ധരിക്കാൻ പോകുന്നതെന്നു സൂചന. ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക ജെഴ്സി എന്ന പേരിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതു തന്നെയാണ് അഡിഡാസ് നൽകുന്ന ഔദ്യോഗിക ജെഴ്സി എന്ന് ബിസിസിഐയോ അഡിഡാസോ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, അഡിഡാസിന്‍റെ ലോഗോ സഹിതമുള്ള ജെഴ്സിയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഔദ്യോഗിക ജെഴ്സി സ്പോൺസർ അഡിഡാസ് തന്നെയാണ്. ടീമിന്‍റെ ഔദ്യോഗിക സ്പോൺസറായ ഡ്രീം 11 എന്ന ബ്രാൻഡ് നെയിമും ഇതിലുണ്ട്.

2019ലെ ഏകദിന ലോകകപ്പില്‍ ഉപയോഗിച്ചതിനു സമാനമായി, തോളിന്‍റെയും കൈകളുടെയും ഭാഗത്ത് ഓറഞ്ച് നിറവും, താഴേക്ക് കടും നീലയുമാണ് ജെഴ്സിയുടെ നിറങ്ങൾ. വി നെക്കാണ് ചിത്രത്തിലെ ജെഴ്സികൾക്കുള്ളത്. ഇതിൽ ഇന്ത്യൻ ത്രിവർണവും ആലേഖനം ചെയ്തിരിക്കുന്നു.

2019ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ധരിച്ച ജെഴ്സി

അതേസമയം, ലോകകപ്പ് പോലുള്ള പ്രധാന ടൂർണമെന്‍റുകൾക്കു മുൻപ് പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ഫോട്ടോഷൂട്ട് നടത്തിയാണ് ബിസിസിഐ ഇതു പ്രകാശനം ചെയ്യാറ്. ഇത്തവണ അത്തരം ചടങ്ങുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ