Sports

സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ കുവൈറ്റിനെതിരേ

മത്സരം ചൊവ്വാഴ്ച വൈകിട്ട് ഏഴര മുതൽ

ബം​ഗ​ളൂ​രു: സാ​ഫ് ക​പ്പ് ഫു​ട്ബോ​ൾ ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഇ​ന്ത്യ ചൊവ്വാഴ്ച കു​വൈ​റ്റി​നെ നേ​രി​ടും. ല​ക്ഷ്യം ഒ​മ്പ​താം കി​രീ​ടം. ഇ​ന്ത്യ​യ്ക്ക് സെ​മി​ഫൈ​ന​ലി​ൽ ലെ​ബ​ന​നെ മ​റി​ക​ട​ക്കാ​ൻ പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ട് വ​രെ കാ​ക്കേ​ണ്ടി വ​ന്നെ​ങ്കി​ൽ, കു​വൈ​റ്റ് ബം​ഗ്ലാ​ദേ​ശി​നെ കീ​ഴ​ട​ക്കി​യ​ത് എ​ക്സ്ട്രാ ടൈ​മി​ലാ​യി​രു​ന്നു.

ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ണ്ടാം വ​ട്ട​മാ​ണ് ഇ​ന്ത്യ കു​വൈ​റ്റി​നെ നേ​രി​ടു​ന്ന​ത്. ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും നേ​ർ​ക്കു​നേ​ർ വ​ന്ന​പ്പോ​ൾ 1-1 സ​മ​നി​ല​യാ​യി​രു​ന്നു ഫ​ലം. ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ലെ ഹോം ​ക്രൗ​ഡ് മാ​ത്ര​മാ​ണ് കു​വൈ​റ്റി​നു മേ​ൽ ഇ​ന്ത്യ​യ്ക്ക് ആ​നു​കൂ​ല്യം ന​ൽ​കു​ന്ന ഘ​ട​കം.

ര​ണ്ട് മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് സെ​മി​ഫൈ​ന​ലി​ൽ ക​ളി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന സ്റ്റാ​ർ ഡി​ഫ​ൻ​ഡ​ർ സ​ന്ദേ​ശ് ജിം​ഘ​ൻ തി​രി​ച്ചെ​ത്തു​ന്ന​ത് ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ നി​ര​യ്ക്ക് ക​രു​ത്തു പ​ക​രും. അ​തേ​സ​മ​യം, സാ​ഫ് അ​ച്ച​ട​ക്ക സ​മി​തി​യു​ടെ ന​ട​പ​ടി നേ​രി​ടു​ന്ന മു​ഖ്യ പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്റ്റി​മാ​ച്ചി​ന് ഈ ​മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ൻ ഡ​ഗ് ഔ​ട്ടി​ൽ ഇ​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​കി​ല്ല. ടൂ​ർ​ണ​മെ​ന്‍റി​നി​ടെ ര​ണ്ടു വ​ട്ട​മാ​ണ് കോ​ച്ചി​ന് ചു​വ​പ്പ് കാ​ർ​ഡി കി​ട്ടി​യ​ത്!

എ​ന്നാ​ൽ, എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും മ​റി​ക​ട​ക്കാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യാ​ണ് സു​നി​ൽ ഛേത്രി ​ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ​നി​ര പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും സ്കോ​ർ ചെ​യ് ഛേത്രി​ക്ക് സെ​മി​യി​ൽ മാ​ത്ര​മാ​ണ് ഗോ​ള​ടി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. എ​ന്നാ​ൽ, ഷൂ​ട്ടൗ​ട്ടി​ൽ ത​ന്‍റെ അ​വ​സ​രം ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചി​രു​ന്നു.

ഛേത്രി​ക്ക് അ​വ​സ​ര​ങ്ങ​ളൊ​രു​ക്കാ​ൻ സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​നും മ​ഹേ​ഷ് സി​ങ്ങി​നും ഉ​ദാ​ന്ത സി​ങ്ങി​നും സാ​ധി​ച്ചാ​ൽ ക​ളി ഇ​ന്ത്യ​യു​ടെ കാ​ലി​ൽ നി​ൽ​ക്കും. വി​ങ്ങ​റാ​യ മ​ഹേ​ഷി​നെ സെ​മി ഫൈ​ന​ലി​ൽ ഛേത്രി​ക്കു പി​ന്നി​ൽ മ​ധ്യ​ത്തി​ലാ​യാ​ണ് ക​ളി​പ്പി​ച്ച​ത്. ഫൈ​ന​ലി​ലും ഇ​തേ ത​ന്ത്രം തു​ട​രു​മെ​ന്ന സൂ​ച​ന​യാ​ണ് സ​ഹ​പ​രി​ശീ​ല​ക​ൻ മ​ഹേ​ഷ് ഗാ​വ്‌​ലി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ട​തു വി​ങ്ങി​ലൂ​ടെ ആ​ഷി​ഖ് കു​രു​ണി​യ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളും നി​ർ​ണാ​യ​ക​മാ​യി​രി​ക്കും.

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ