Ibrahim Zadran to lead Afghanistan against India in Twenty20 series 
Sports

ഇന്ത്യക്കെതിരായ ടി20 പരമ്പര: അഫ്ഗാനിസ്ഥാനെ സദ്രാൻ നയിക്കും

മുജീബ് ഉർ റഹ്മാനെ തിരിച്ചുവിളിച്ചു. ഇബ്രാഹം സദ്രാൻ ക്യാപ്റ്റനായി തുടരും.

കാബൂള്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ സംഘമാണ് ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. ഇബ്രാഹിം സാദ്രാന്‍ ക്യാപ്റ്റനായി തുടരും. ഈ മാസം 11 മുതലാണ് പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്. 14, 17 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

സ്റ്റാര്‍ സ്പിന്നറും ടി20 ക്യാപ്റ്റനുമായ റാഷിദ് ഖാന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന താരം കളിക്കുന്ന കാര്യം ഉറപ്പില്ല. പുറത്തിനേറ്റ പരുക്കിനാണ് ശസ്ത്രക്രിയ നടത്തിയത്.

ഇബ്രാഹിം സാദ്രാന്‍റെ നായക മികവില്‍ യുഎഇക്കെതിരായ ടി20 പരമ്പര 2-1നു നേടിയാണ് ടീം ഇന്ത്യയിലേക്ക് വരുന്നത്. ഈ പരമ്പരയില്‍ ടീമിലില്ലാതിരുന്ന മുജീബ് റഹ്മാന്‍ ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്തി. യുഎഇ പോരാട്ടത്തിലെ റിസര്‍വ് ടീം അംഗമായിരുന്ന ഇക്രം അലിഖില്‍ ഇത്തവണ മെയിന്‍ പട്ടികയിലെത്തി.

അഫ്ഗാനിസ്ഥാൻ ടീം: ഇബ്രാഹിം സാദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ്, ഇക്രം അലിഖില്‍, ഹസ്രത്തുള്ള സസായ്, റഹ്മത്ത് ഷാ, നജീബുല്ല സാദ്രാന്‍, മുഹമ്മദ് നബി, കരീം ജനത്ത്, അസ്മുല്ല ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്റഫ്, മുജീബ് റഹ്മാന്‍, ഫസല്‍ ഹഖ് ഫാറൂഖി, ഫരീദ് അഹമദ്, നവീന്‍ള ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ