Sports

സ്മി​ത്ത് ത​ന്നെ നാ​യ​ക​ന്‍

ഇ​ന്‍ഡോ​റി​ലെ ടെ​സ്റ്റ് ജ​യ​ത്തോ​ടെ ര​ണ്ട് വ്യ​ത്യ​സ്ത പ​ര​മ്പ​ര​ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ ടെ​സ്റ്റ് ജ​യി​ക്കു​ന്ന ആ​ദ്യ ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​നെ​ന്ന റെ​ക്കോ​ര്‍ഡും സ്മി​ത്ത് സ്വ​ന്ത​മാ​ക്കി

അ​ഹ​മ്മ​ദാ​ബാ​ദ്: ന​രേ​ന്ദ്ര​മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ബോ​ര്‍ഡ​ര്‍-​ഗ​വാ​സ്ക​ര്‍ ട്രോ​ഫി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലും ഓ​സ്ട്രേ​ലി​യ​യെ സ്റ്റീ​വ് സ്മി​ത്ത് ന​യി​ക്കും. ഒ​മ്പ​തി​ന് തു​ട​ങ്ങു​ന്ന നാ​ലാം ടെ​സ്റ്റി​ന് മു​മ്പ് പാ​റ്റ് ക​മി​ന്‍സ് ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തി​ല്ലെ​ന്ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ അ​റി​യി​ച്ചു. ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ ന​ട​ക്കു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലും ക​മി​ന്‍സ് ക​ളി​ച്ചേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. 17 മു​ത​ലാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്.

ക്യാ​ന്‍സ​ര്‍ ബാ​ധി​ത​യാ​യ അ​മ്മ​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​നു​ശേ​ഷം ക​മി​ന്‍സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. നാ​ഗ്പൂ​രി​ലും ന്യൂ​ഡ​ൽ​ഹി​യി​ലും ന​ട​ന്ന ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും ക​മി​ന്‍സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ദ​യ​നീ​യ​മാ​യി തോ​റ്റ​പ്പോ​ള്‍ സ്മി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍ഡോ​ര്‍ ടെ​സ്റ്റി​ല്‍ ഓ​സ്ട്രേ​ലി​യ ത​ക​ര്‍പ്പ​ന്‍ ജ​യം നേ​ടി​യി​രു​ന്നു.

ഇ​ന്‍ഡോ​റി​ലെ ടെ​സ്റ്റ് ജ​യ​ത്തോ​ടെ ര​ണ്ട് വ്യ​ത്യ​സ്ത പ​ര​മ്പ​ര​ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ ടെ​സ്റ്റ് ജ​യി​ക്കു​ന്ന ആ​ദ്യ ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​നെ​ന്ന റെ​ക്കോ​ര്‍ഡും സ്മി​ത്ത് സ്വ​ന്ത​മാ​ക്കി. പാ​റ്റ് ക​മി​ന്‍സി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ത​ന്ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു​പ​ടി മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന സ്റ്റീ​വ് സ്മി​ത്ത് നാ​ലാം ടെ​സ്റ്റി​ലും ഇ​ന്ത്യ​ക്ക് വെ​ല്ലു​വി​ളി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഈ ​പ​ര​മ്പ​ര​യി​ല്‍ ഒ​റ്റ അ​ര്‍ധ​സെ​ഞ്ചു​റി പോ​ലും നേ​ട​യി​ല്ലെ​ങ്കി​ലും മൂ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യെ വീ​ഴ്ത്തി​യ​തി​ലൂ​ടെ ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ത്ത സ്മി​ത്ത് നാ​ലാം ടെ​സ്റ്റി​ല്‍ ബാ​റ്റിം​ഗി​ലും ഇ​ന്ത്യ​ക്ക് ത​ല​വേ​ദ​ന​യാ​കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം

'തീരെ കുറഞ്ഞു പോയി'; 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് തള്ളി ഇന്ത്യ

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ