Sports

ഇ​ന്ത്യ ഇ​ന്ന് നേ​പ്പാ​ളി​നെ​തി​രേ

ഇ​ന്ന​ത്തെ മ​ത്സ​ര​വും മു​ട​ങ്ങി​യാ​ല്‍ ര​ണ്ട് പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ സൂ​പ്പ​ര്‍ ഫോ​റി​ലേ​ക്ക് മു​ന്നേ​റും

പ​ല്ലെ​ക്ക​ലെ: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​ദ്യ മ​ത്സ​രം മു​ട​ങ്ങി​യ​തോ​ടെ ഒ​രു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ടീം ​ഇ​ന്ത്യ, ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ന് ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ നേ​പ്പാ​ളി​നെ നേ​രി​ടും. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നോ​ട് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട ടീ​മാ​ണ് നേ​പ്പാ​ള്‍. ഇ​ന്ത്യ​ക്കും നേ​പ്പാ​ള്‍ ഒ​രു വ​ലി​യ പ്ര​ശ്ന​മാ​യി​രി​ക്കി​ല്ല. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് മ​ത്സ​രം. ഇ​ന്ത്യ- പാ​ക് മ​ത്സ​രം ന​ട​ന്ന പ​ല്ലെ​ക്ക​ലെ രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഇ​ന്നും ഇ​വി​ടെ മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. ഇ​ന്ന​ത്തെ മ​ത്സ​ര​വും മു​ട​ങ്ങി​യാ​ല്‍ ര​ണ്ട് പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ സൂ​പ്പ​ര്‍ ഫോ​റി​ലേ​ക്ക് മു​ന്നേ​റും. പാ​ക്കി​സ്ഥാ​ന്‍ ഇ​തി​നോ​ട​കം ഒ​രു മ​ത്സ​രം വി​ജ​യി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം വീ​ണ്ടു​മു​ണ്ടാ​കുു​മെ​ന്നു​റ​പ്പാ​യി.ഇ​ന്ത്യ - പാ​കി​സ്ഥാ​ന്‍ മ​ത്സ​രം മ​ഴ​യെ തു​ട​ര്‍ന്ന് പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 48.5 ഓ​വ​റി​ല്‍ 266ന് ​എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. ഒ​രു​ഘ​ട്ട​ത്തി​ല്‍ നാ​ലി​ന് 66 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ന്ത്യ. പി​ന്നീ​ട് ഇ​ഷാ​ന്‍ കി​ഷ​ന്‍ (82) ഹാ​ര്‍ദി​ക് പാ​ണ്ഡ്യ (87) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സ് ഇ​ന്ത്യ​യെ ക​ര​ക്ക​യ​റ്റു​ക​യാ​യി​രു​ന്നു. ഷീ​ഹീ​ന്‍ അ​ഫ്രീ​ദി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ന​സീം ഷാ, ​ഹാ​രി​സ് റൗ​ഫ് എ​ന്നി​വ​ര്‍ ശേ​ഷി​ക്കു​ന്ന ആ​റ് വി​ക്ക​റ്റു​ക​ള്‍ പ​ങ്കി​ട്ടെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​ന് ശേ​ഷം മ​ഴ​യെ തു​ട​ര്‍ന്ന് പാ​കി​സ്ഥാ​ന് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങാ​ന്‍ സാ​ധി​ച്ചി​ല്ല.-

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ