സെഞ്ചൂറിയന്‍: ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ പിടിമുറുക്കുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 245 റൺസിന് മറുപടി പറയുന്ന ആതിഥേയർ രണ്ടാം ദിവസം ചായയക്ക് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എന്ന നിലിയിലാണ്. സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ഡീൻ എൽഗറിന്റെ (115*) ബാറ്റിങ്ങ് മികവാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. 32 റൺസുമായി ഡേവിഡ് ബെൻഡിഗാമും ക്രീസിലുണ്ട്.
നേരെത്ത ആദ്യ ഇന്നിങ്സിൽ കെ.എല്‍. രാഹുലിന്റെ (137 പന്തില്‍ 101 റണ്‍സ്) ഇന്നിങ്സിന്റെ ബലത്തിലാണ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തിയ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 245 റൺസിന് പുറത്തായി.
ആദ്യദിനം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ടിന് 208 എന്ന നിലയിലായിരുന്നു. രണ്ടാം ദിനമായ ഇന്ന് മത്സരം ആരംഭിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ( 22 പന്തില്‍ നിന്ന് 5) കൂട്ടുപിടിച്ചാണ് രാഹുല്‍ സ്കോറിങ് വേഗം കൂട്ടിയത്. എന്നാല്‍ സിറാജിനെ ജെറാള്‍ഡ് പുറത്താക്കിയയോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി.
ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് കൃഷ്ണ എട്ട് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാനായില്ല. സെഞ്ച്വറി ഇന്നിങ്സിന് ശേഷം നാന്ദ്ര ബര്‍ഗര്‍ കെ.എല്‍. രാഹുലിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്സും അവസാനിച്ചു.
ഇന്ത്യൻ സ്കോറിന് മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ 11 ൽ നിൽക്കേ എയ്ഡൻ മാക്രത്തെ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നാലെ ടോണി ഡി സോർസിയുമായി ചേർന്ന് എൽഗർ ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് സ്കോർ 100 കടത്തി. പിന്നാലെ 28 റൺസെടുത്ത ടോണിയെ ബുംമ്ര ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ കീഗൻ പീറ്റേഴ്സണ് അധികം ആയുസുണ്ടായില്ല. രണ്ട് റൺസെടുത്ത താരത്തെിന്റെ കുറ്റി തെറിപ്പിച്ച് ബുംമ്ര രണ്ടാം വിക്കറ്റ് ആഘോഷിച്ചു. പിന്നാലെ ക്രീസിലുറച്ച എൽഗറും ഡേവിഡും കൂടുതൽ നഷ്ടം കൂടാതെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി.