india vs west indies 3rd t20 
Sports

മൂ​ന്നാ​മ​ങ്കം ഇന്ന്: ഇന്ത്യ-വിൻഡീസ് ടി-20 മത്സരം രാത്രി എട്ടിന്

ഇ​ഷാ​ന്‍ കി​ഷ​നും ശു​ഭ്മാ​ന്‍ ഗി​ല്ലും സ​ഞ്ജു സാം​സ​ണു​മെ​ല്ലാം ആ​ദ്യ ര​ണ്ട് ക​ളി​ക​ളി​ലും നി​റം മ​ങ്ങി​യ​താ​ണ് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്

ഗ​യാ​ന: ആ​ദ്യ ര​ണ്ട് ക​ളി​യി​ലും പ​രാ​ജ​യ​പ്പെ​ട്ട ടീം ​ഇ​ന്ത്യ ഇ​ന്ന് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​നി​റ​ങ്ങും. ടീ​മി​നെ​തി​രാ​യ വി​മ​ര്‍ശ​നം മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ല്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​ക്കും കൂ​ട്ട​ര്‍ക്കും ഇ​ന്നു ജ​യി​ച്ചേ തീ​രൂ. സീ​നി​യ​ര്‍ താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ല്‍ അ​വ​സ​രം ല​ഭി​ച്ച യു​വ​താ​ര​ങ്ങ​ള്‍ അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​രാ​ത്ത​താ​ണ് ടീ​മി​നെ അ​ല​ട്ടു​ന്ന പ്ര​ധാ​ന ഘ​ട​കം. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ അ​ട​ക്കം പ​രാ​ജ​യപ്പെ​ട്ടു. മും​ബൈ ഇ​ന്ത്യ​ന്‍സ് താ​രം തി​ല​ക് വ​ര്‍മ മാ​ത്ര​മാ​ണ് ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ്ര​തീ​ക്ഷ​ക്കൊ​ത്ത് ഉ​യ​ര്‍ന്ന​ത്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ പ​രാ​ജ​യ​മാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​പ്പി​ക്കു​ന്ന​ത്. പ്ര​തീ​ക്ഷ ന​ല്‍കു​ന്ന ഒ​രി​ന്നി​ങ്സു​പോ​ലും ഏ​ക​ദി​ന​ത്തി​ലും ടി-20​യി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല.

ഇ​ഷാ​ന്‍ കി​ഷ​നും ശു​ഭ്മാ​ന്‍ ഗി​ല്ലും സ​ഞ്ജു സാം​സ​ണു​മെ​ല്ലാം ആ​ദ്യ ര​ണ്ട് ക​ളി​ക​ളി​ലും നി​റം മ​ങ്ങി​യ​താ​ണ് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ​ഞ്ജു നി​ര്‍ഭാ​ഗ്യ​ക​ര​മാ​യി റ​ണ്ണൗ​ട്ടാ​യ​പ്പോ​ള്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സ്കോ​റി​ങ് ഉ​യ​ര്‍ത്താ​നു​ള്ള ശ്ര​മ​ത്തി​ല്‍ കൂ​റ്റ​ന​ടി​ക്ക് ശ്ര​മി​ച്ച് പു​റ​ത്താ​വു​ക​ക​യാ​യി​രു​ന്നു. ആ​റാ​മ​നാ​യി സ​ഞ്ജു​വി​നെ ക​ളി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യും വി​മ​ര്‍ശ​ന​മു​യ​രു​ന്നു​ണ്ട്. ശു​ഭ്മാ​ന്‍ ഗി​ല്ലാ​ക​ട്ടെ ഐ​പി​എ​ല്ലി​ലെ മി​ന്നും ഫോ​മി​ന്‍റെ അ​ടു​ത്തൊ​ന്നു​മി​ല്ല എ​ന്ന​ത് ഇ​ന്ത്യ​ക്ക് ഏ​ഷ്യാ ക​പ്പി​നും ലോ​ക​ക​പ്പി​നും മു​മ്പ് ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​ഷാ​ന്‍ കി​ഷ​ന്‍ ഏ​ക​ദി​ന​ങ്ങ​ളി​ല്‍ തി​ള​ങ്ങി​യെ​ങ്കി​ലും ട20​യി​ല്‍ പ്ര​തീ​ക്ഷ​ക്കൊ​ത്ത് ഉ​യ​ര്‍ന്നി​ല്ല.

ഓ​പ്പ​ണിം​ഗി​ല്‍ യ​ശ​സ്വി ജ​യ്സ്വാ​ള്‍ ഇ​ന്ന് അ​ര​ങ്ങേ​റി​യേ​ക്കും. അ​ങ്ങ​നെ​വ​ന്നാ​ല്‍, ഇ​ഷാ​ന്‍ കി​ഷ​നാ​കും പു​റ​ത്താ​കു​ക. സ​ഞ്ജു സാം​സ​ണ്‍ വി​ക്ക​റ്റ് കീ​പ്പ​റാ​കും. ബാ​റ്റി​ങ്ങി​ല്‍ മ​റ്റ് പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് സാ​ധ്യ​ത കു​റ​വാ​ണ്. ശു​ഭ്മാ​ന്‍ ഗി​ല്ലി​നാ​ണ് വി​ശ്ര​മം കൊ​ടു​ക്കു​ന്ന​തെ​ങ്കി​ല്‍ കി​ഷ​നും യ​ശ​സ്വി​യും ഓ​പ്പ​ണ​ര്‍മാ​രാ​യി എ​ത്തും.

ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ നി​രാ​ശ​പ്പെ​ടു​ത്തി​യ ര​വി ബി​ഷ്ണോ​യി​ക്ക് പ​ക​രം കു​ല്‍ദീ​പ് യാ​ദ​വ് ഇ​ന്ന് പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ടെ​സ്റ്റ്, ഏ​ക​ദി​ന, ടി20 ​പ​ര​മ്പ​ര​ക​ളി​ല്‍ ക​ളി​ച്ച മു​കേ​ഷ് കു​മാ​റി​ന് പ​ക​രം ഉ​മ്രാ​ന്‍ മാ​ലി​ക്കോ ആ​വേ​ശ് ഖാ​നോ ക​ളി​ക്കും.

ബൗ​ളിം​ഗ് നി​ര​യി​ല്‍ യു​സ്വേ​ന്ദ്ര ചാ​ഹ​ല്‍ ര​ണ്ട് ക​ളി​ക​ളി​ലും തി​ള​ങ്ങി​യെ​ങ്കി​ലും മു​ഴു​വ​ന്‍ ഓ​വ​റു​ക​ളും എ​റി​യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ളെ ന​ട​ക്കു​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

തോ​റ്റാ​ല്‍ പ​ര​മ്പ​ര കൈ​വി​ടു​മെ​ന്ന നാ​ണ​ക്കേ​ട് പേ​റേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ല്‍ ഇ​നി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​ന് ഹാ​ര്‍ദ്ദി​ക് പാ​ണ്ഡ്യ മു​തി​രു​മോ എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്. വി​ന്‍ഡീ​സ് ടീ​മി​ല്‍ മാ​റ്റ​മേ​തു​മി​ല്ലാ​തെ​യാ​കും ഇ​ന്നി​റ​ങ്ങു​ക. മ​ത്സ​രം ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ടി​ന് ആ​രം​ഭി​ക്കും.

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video

ബിജെപി - എൻസിപി ചർച്ചയ്ക്ക് ആതിഥ്യം വഹിച്ചത് അദാനി തന്നെ: പവാർ

സീ പ്ലെയിന് വനം വകുപ്പിന്‍റെ റെഡ് സിഗ്നൽ; കലക്റ്റർക്ക് കത്ത്