ചാംപ്യൻസ് ട്രോഫി കളിക്കാൻ പാക്കിസ്ഥാനിൽ പോകില്ല: ഇന്ത്യ ഉറച്ചു തന്നെ 
Sports

ചാംപ്യൻസ് ട്രോഫി കളിക്കാൻ പാക്കിസ്ഥാനിൽ പോകില്ല: ഇന്ത്യ ഉറച്ചു തന്നെ

ടൂർണമെന്‍റിന്‍റെ ആതിഥേയർ പാക്കിസ്ഥാനാണെങ്കിലും തങ്ങളുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം

മുംബൈ: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലേക്കു പോകാൻ ഒരുക്കമല്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. ടൂർണമെന്‍റിന്‍റെ ആതിഥേയർ പാക്കിസ്ഥാനാണെങ്കിലും തങ്ങളുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ഇക്കാര്യം ബിസിസിഐ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്കു മാറ്റുമെന്നാണ് സൂചന.

ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) തയാറാക്കിയ മത്സരക്രമം അനുസരിച്ച് ലാഹോറിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.

ഇന്ത്യയുടെ എതിർപ്പ് കാരണം മത്സരക്രമം ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച ഷെഡ്യൂൾ പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

2025 ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി തുടങ്ങുന്നത്. മാർച്ച് ഒമ്പതിന് ഫൈനൽ. ഏകദിന ഫോർമാറ്റിലാണ് മത്സരങ്ങൾ.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും