ക്യാപ്റ്റൻ രോഹിത് ശർമ, ഫീൽഡിങ് കോച്ച് ടി. ദിലീപ്, ശിവം ദുബെ, ബൗളിങ് കോച്ച് പരസ് മാംബ്രെ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവർ യാത്ര തിരിക്കും മുൻപ്. ഋഷഭ് പന്ത് പങ്കുവച്ച ചിത്രം.
Sports

ഇനി ലോകകപ്പ് ദിനങ്ങൾ: ഇന്ത്യയുടെ ആദ്യ സംഘം പുറപ്പെട്ടു | Video

മുംബൈ: യുഎസ്എയിലും ക്യാനഡയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിലെ ആദ്യ സംഘം യുഎസിലേക്കു പുറപ്പെട്ടു. ഐപിഎൽ പ്ലേ ഓഫിലെത്താത്ത ടീമുകളിലെ അംഗങ്ങളാണ് ആദ്യ സംഘത്തിലുള്ളത്.

ക്യാപ്റ്റൻ രോഹിത് ശർമ, രവീന്ദ്ര ജഡേജ, ശിവം ദുബെ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ഋഷഭ് പന്ത്, ശിവം ദുബെ, ജസ്പ്രീത് ബുംറ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബൗളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ് കോച്ച് ടി. ദിലീപ്, റിസർവ് താരങ്ങളായ ശുഭ്‌മൻ ഗിൽ, ഖലീൽ അഹമ്മദ് എന്നിവരും ഇവർക്കൊപ്പമുണ്ട്.

ഐപിഎൽ പ്ലേഓഫ് കളിച്ച ടീമുകളിൽ ഉൾപ്പെടുന്ന മലയാളി താരം സഞ്ജു സാംസൺ, വിരാട് കോലി, യശസ്വി ജയ്സ്വാൾ, യുസ്വേന്ദ്ര ചഹൽ, റിസർവ് ബാറ്റർ റിങ്കു സിങ് എന്നിവരും അടുത്ത സംഘത്തിൽ യുഎസിലേക്കു പോകും. ഇതിൽ കെകെആർ താരം റിങ്കു സിങ്ങിനു മാത്രമാണ് ഐപിഎൽ ഫൈനലിൽ പങ്കെടുക്കാനുള്ളത്.

ജൂൺ രണ്ടിന് ആരംഭിക്കുന്ന ടൂർണമെന്‍റിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് അയർലൻഡിനെതിരേയാണ്. ജൂൺ ഒമ്പതിന് പാക്കിസ്ഥാനെയും ജൂൺ പന്ത്രണ്ടിന് യുഎസ്എയെയും ജൂൺ പതിനഞ്ചിന് ക്യാനഡയെയും നേരിടുന്നതോടെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാകും.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ