Sports

ഇന്ത്യയുടെ ഫുട്ബോൾ ലോകകപ്പ് യോഗ്യത: അരികിലെത്തുന്ന സ്വപ്നം

പോ​ട്ട് ര​ണ്ടി​ല്‍ എ​ത്തി​യ​ത് പ്ര​തീ​ക്ഷ​പ​ക​രു​ന്നു, അടുത്ത ലോകകപ്പിൽ 48 ടീമുകൾ

സി.​കെ. രാ​ജേ​ഷ്‌കുമാർ

എ​നി​ക്കൊ​രു സ്വ​പ്ന​മു​ണ്ട്, എ​ന്ന് തു​ട​ങ്ങു​ന്ന മാ​ര്‍ട്ടി​ന്‍ ലൂ​ഥ​ര്‍ കി​ങ്ങി​ന്‍റെ പ്ര​ശ​സ്ത​മാ​യ പ്ര​സം​ഗ​ത്തെ ഇ​ന്ത്യ​യി​ലെ ഫു​ട്ബോ​ള്‍ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ചേ​ര്‍ത്ത് പ​റ​യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​ത് ഇ​ങ്ങ​നെ തു​ട​ങ്ങാം. എ​നി​ക്കൊ​രു സ്വ​പ്ന​മു​ണ്ട്. ഇ​ന്ത്യ​യു​ടെ കാ​യി​ക ജീ​വി​ത​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ വേ​രൂ​ന്നി​യ ഒ​രു സ്വ​പ്നം. ഫു​ട്ബോ​ളി​ല്‍ ഒ​രു​ദി​വ​സം ഈ ​രാ​ജ്യം ഉ​യി​ര്‍ത്തെ​ഴു​ന്നേ​ല്‍ക്കു​മെ​ന്ന സ്വ​പ്നം, ലോ​ക​ക​പ്പി​ന് ഔ​ദ്യോ​ഗി​ക ക്ഷ​ണം ല​ഭി​ച്ചി​ട്ടും ദ​രി​ദ്ര​നാ​രാ​യ​ണ​ന്മാ​രാ​ണ് ത​ങ്ങ​ളെ​ന്ന സ്വ​യം ബോ​ധ്യ​ത്തി​ല്‍ ടീ​മി​നെ അ​യ​യ്ക്കേ​ണ്ട എ​ന്ന നി​ല​പാ​ടെ​ടു​ത്ത ഇ​ന്ത്യ​യി​ലെ ഫു​ട്ബോ​ള്‍ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​ക​ളി​ലൂ​ടെ ഇ​ടി​ഞ്ഞ ആ​ത്മ​ബോ​ധ​ത്തെ തി​രി​കെ​പ്പി​ടി​ക്ക​ണം എ​ന്ന സ്വ​പ്നം. ഒ​രി​ക്ക​ല്‍ ബൂ​ട്ടി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ നാ​ണ​ക്കേ​ട് ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​ത്തെ ഉ​യ​ര്‍ത്ത​ണം എ​ന്ന സ്വ​പ്നം. ലോ​ക​ക​പ്പി​ന്‍റെ വി​ശാ​ല ഭൂ​മി​ക​യി​ല്‍ ക​ളി​മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യോ​ഗ്യ​ത നേ​ടി​യെ​ത്തു​ന്ന ഇ​ന്ത്യ​ന്‍ ടീം ​എ​ന്ന സ്വ​പ്നം. അ​തെ, ആ ​സ്വ​പ്ന​ത്തി​ലേ​ക്ക് ന​മു​ക്ക് യാ​ഥാ​ര്‍ഥ്യ​ബോ​ധ​ത്തോ​ടെ ന​ട​ന്ന​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ള്‍ ന​മു​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പ്ര​തീ​ക്ഷ​യു​ടെ വാ​താ​യ​നം പോ​ട്ട് 2

2026ല്‍ ​അ​മെ​രി​ക്ക​യി​ലും ക്യാ​ന​ഡ​യി​ലും മെ​ക്സി​ക്കോ​യി​ലു​മാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍ ആ​റ് കോ​ണ്‍ഫെ​ഡ​റേ​ഷ​നു​ക​ളി​ല്‍നി​ന്നാ​യി 48 ടീ​മു​ക​ള്‍ യോ​ഗ്യ​ത നേ​ടും. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ല്‍ ടീ​മു​ക​ള്‍ക്ക് അ​വ​സ​രം ല​ഭി​ക്കും. ഇ​തി​ല്‍ ഏ​ഷ്യ​യു​ടെ ക്വാ​ട്ട എ​ന്ന​ത് നാ​ലി​ല്‍നി​ന്ന് എ​ട്ടാ​യി ഉ​യ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍ക്ക് യോ​ഗ്യ​ത നേ​ടാ​ന്‍ സാ​ധി​ക്കും.

ലോ​ക​ക​പ്പി​ന്‍റെ യോ​ഗ്യ​താ പോ​രാ​ട്ട​ങ്ങ​ള്‍ ഉ​ട​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍ ഉ​ണ്ട് എ​ന്ന​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഒ​ര​നു​കൂ​ല ഘ​ട​ക​മാ​ണ്. എ​ന്നാ​ല്‍, ഇ​തി​ലേ​റെ ആ​നു​കൂ​ല്യ​മു​ള്ള ഒ​രു​കാ​ര്യം കൂ​ടി സം​ഭ​വി​ക്കും. അ​ത് ഗ്രൂ​പ്പ് ത​രം​തി​രി​വി​നു​ള്ള പോ​ട്ട് ക്ര​മീ​ക​ര​ണം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​മാ​ണ്. ഏ​ഷ്യ​ന്‍ ഫു​ട്ബോ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍റെ (എ​എ​ഫ്സി) കീ​ഴി​ലു​ള്ള ടീ​മു​ക​ളു​ടെ പോ​ട്ട് ക്ര​മീ​ക​ര​ണ​ത്തി​ല്‍ ഇ​ന്ത്യ പോ​ട്ട് ര​ണ്ടി​ല്‍ എ​ത്തു​മെ​ന്ന​താ​ണ് ലോ​ക​ക​പ്പി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ഇ​ന്ത്യ​ക്ക് ശു​ഭ​സൂ​ച​ന ന​ല്‍കു​ന്ന​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ന്ത്യ പോ​ട്ട് ര​ണ്ടി​ല്‍ എ​ത്തു​ന്ന​ത്.

ജൂ​ലൈ 20ലെ ​റാ​ങ്കി​ങ്ങി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ട്ടു​ക​ളി​ലെ ടീ​മു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ നി​ല​വി​ല്‍ 100-ാം റാ​ങ്കി​ലു​ള്ള ഇ​ന്ത്യ പോ​ട്ട് ര​ണ്ടി​ല്‍ ത​ന്നെ ഉ​ള്‍പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​ന്‍റ​ര്‍കോ​ണ്ടി​ന​ന്‍റ​ന്‍ ക​പ്പി​ലും സാ​ഫ് ക​പ്പി​ലും കി​രീ​ടം നേ​ടി​യ​തോ​ടെ തൊ​ട്ടു​പി​ന്നി​ലു​ള്ള ലെ​ബ​ന​ന്‍ റാ​ങ്കി​ങ്ങി​ല്‍ ഇ​ന്ത്യ​യെ മ​റി​ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

എ​എ​ഫ്സി ടീ​മു​ക​ളു​ടെ ഫി​ഫ റാ​ങ്കി​ങ്ങി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​രോ പോ​ട്ടു​ക​ളി​ലും രാ​ജ്യ​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത്. ഫി​ഫ റാ​ങ്കി​ങ്ങി​ല്‍ മു​ന്‍പ​ന്തി​യി​ലു​ള്ള 27 ഏ​ഷ്യ​ന്‍ ടീ​മു​ക​ള്‍ ആ​ദ്യ​ത്തെ മൂ​ന്ന് പോ​ട്ടു​ക​ളി​ലാ​ണ് ഉ​ള്‍പ്പെ​ടു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച റാ​ങ്കു​ള്ള ഒ​മ്പ​ത് ടീ​മു​ക​ള്‍ പോ​ട്ട് ഒ​ന്നി​ലും പി​ന്നീ​ടു​ള്ള ഒ​മ്പ​ത് ടീ​മു​ക​ള്‍ പോ​ട്ട് ര​ണ്ടി​ലും ശേ​ഷി​ക്കു​ന്ന ഒ​മ്പ​ത് ടീ​മു​ക​ള്‍ പോ​ട്ട് മൂ​ന്നി​ലും വ​രു​ന്നു. 28-മു​ത​ല്‍ 45 വ​രെ റാ​ങ്കു​ള്ള ടീ​മു​ക​ള്‍ പോ​ട്ട് നാ​ലി​ലാ​ണ് ഇ​ടം പി​ടി​ക്കു​ക. ഇ​തി​ല്‍ ആ​ദ്യ മൂ​ന്നു പോ​ട്ടി​ല്‍ വ​രു​ന്ന ടീ​മു​ക​ള്‍ നേ​രി​ട്ട് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തും. സാ​ഫ് ചാം​പ്യ​ന്മാ​രാ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ പോ​ട്ട് ര​ണ്ടി​ലെ​ത്തി​യ​ത്. പോ​ട്ട് ഒ​ന്നി​ലു​ള്ള ടീ​മു​ക​ള്‍ ജ​പ്പാ​ന്‍, ഇ​റാ​ന്‍, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ര്‍, ഇ​റാ​ഖ് എ​ന്നീ ക​രു​ത്ത​രാ​ണ്. ഫി​ഫ റാ​ങ്കി​ങ്ങി​ല്‍ മു​ന്നി​ലു​ള്ള​വ​രാ​ണ് ഇ​വ​ര്‍.

പോ​ട്ട് ര​ണ്ടി​ലു​ള്ള ഇ​ന്ത്യ​യു​ടെ ഗ്രൂ​പ്പി​ല്‍ ഒ​രു അ​തി​ശ​ക്ത ടീ​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ. ബാ​ക്കി മൂ​ന്നു ടീ​മും റാ​ങ്കിം​ഗി​ല്‍ പി​ന്നി​ല്‍ ഉ​ള്ള​വ​രാ​യി​രി​ക്കും എ​ന്ന​താ​ണ് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് അ​നു​കൂ​ല​ഘ​ട​ക​മാ​കു​ന്ന​ത്.

ഇ​ന്ത്യ ര​ണ്ടാം റൗ​ണ്ടി​ല്‍ തു​ട​ങ്ങും

36 ടീ​മു​ക​ളെ 9 ഗ്രൂ​പ്പു​ക​ളാ​ക്കി​യാ​ണ് ര​ണ്ടാം​റൗ​ണ്ട് ന​ട​ക്കും. റാ​ങ്കി​ങ്ങി​ല്‍ 100-ാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്ന​തോ​ടെ ഇ​ന്ത്യ ഇ​ത്ത​വ​ണ നേ​രി​ട്ട് ര​ണ്ടാം റൗ​ണ്ട് മു​ത​ലാ​ണ് മ​ല്‍സ​രി​ക്കു​ന്ന​ത്. ഒ​രു ഗ്രൂ​പ്പി​ല്‍ നാ​ല് ടീം ​വീ​തം. ഈ ​റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യ്ക്കൊ​പ്പം ഓ​സ്ട്രേ​ലി​യ, സൗ​ത്ത് കൊ​റി​യ, ജ​പ്പാ​ന്‍, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ര്‍ തു​ട​ങ്ങി​യ വ​മ്പ​ന്മാ​രി​ല്‍ ആ​രെ​ങ്കി​ലു​മാ​യി​രി​ക്കും ഉ​ള്‍പ്പെ​ടു​ന്ന​ത്. ഗ്രൂ​പ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി​ട്ടാ​ണേ​ലും ഇ​ന്ത്യ​ക്ക് അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ര​ണ്ടാം റൗ​ണ്ട് ക​ട​ന്നെ​ത്തു​ന്ന 18 ടീ​മു​ക​ളാ​ണ് മൂ​ന്നാം റൗ​ണ്ടി​ലെ​ത്തു​ന്ന​ത്. ഇ​വി​ടെ ആ​റ് വീ​തം ടീ​മു​ക​ളു​ള്ള മൂ​ന്നു ഗ്രൂ​പ്പു​ക​ളി​ലു​ണ്ടാ​കും. ഇ​വി​ടെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം ത​ന്നെ ഇ​ന്ത്യ​ക്ക് ന​ട​ത്തേ​ണ്ടി വ​രും. കാ​ര​ണം മൂ​ന്നാം റൗ​ണ്ടി​ലെ​ത്തു​ന്ന 18 ടീ​മു​ക​ളും ക​രു​ത്ത​രാ​യി​രി​ക്കും. എ​ന്നാ​ല്‍, എ​ട്ടു ടീ​മു​ക​ള്‍ക്ക് നേ​രി​ട്ട് യോ​ഗ്യ​ത​യും ഒ​രു ടീ​മി​ന് പ്ലേ ​ഓ​ഫ് വ​ഴി യോ​ഗ്യ​ത​യും ല​ഭി​ക്കു​മെ​ന്ന​തി​നാ​ല്‍ ഒ​രു ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം ത​ന്നെ ന​ട​ത്തി​യാ​ല്‍ ഇ​ന്ത്യ​ക്ക് മു​ന്നേ​റാ​നാ​കും.

ഓ​രോ ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ര്‍, അ​താ​യ​ത് മൂ​ന്നു ഗ്രൂ​പ്പു​ക​ളി​ല്‍നി​ന്ന് ആ​റ് ടീ​മു​ക​ള്‍ക്ക് ലോ​ക​ക​പ്പി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാ​നാ​കും. മൂ​ന്നാ​മ​തോ നാ​ലാ​മ​തോ ആ​യി ഫി​നി​ഷ് ചെ​യ്താ​ല്‍ ഇ​ന്ത്യ​ക്ക് നാ​ലാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റാം. അ​വി​ടെ മൂ​ന്നാം റൗ​ണ്ടി്ലെ മൂ​ന്നു ഗ്രൂ​പ്പു​ക​ളി​ലെ​യും 3,4 സ്ഥാ​ന​ക്കാ​ര്‍ ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി കൊ​മ്പു​കോ​ര്‍ക്കും. ര​ണ്ടു ഗ്രൂ​പ്പി​ലെ​യും ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ ലോ​ക​ക​പ്പ് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കും. ഗ്രൂ​പ്പു​ക​ളി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍ക്ക് പ്ലേ ​ഓ​ഫ് ക​ളി​ച്ച് യോ​ഗ്യ​ത നേ​ടാ​നും അ​വ​സ​ര​മു​ണ്ട്. ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ടീ​മാ​യി​രി​ക്കും പ്ലേ ​ഓ​ഫി​ല്‍ ഇ​വി​ടെ ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍ക്ക് നേ​രി​ടേ​ണ്ടി വ​രി​ക. ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ള്‍ ആ​ദ്യ​മേ​ത​ന്നെ യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ നാ​ലാം റൗ​ണ്ടി​ല്‍ ഇ​ന്ത്യ ഒ​ന്നാ​ഞ്ഞു​പി​ടി​ച്ചാ​ല്‍ ലോ​ക​ക​പ്പ് യോ​ഗ്യ​ത അ​സം​ഭ​വ്യ​മ​ല്ല. പ​ക്ഷേ, സ​ര്‍വ​വും മ​റ​ന്നു​ള്ള അ​സാ​മാ​ന്യ പോ​രാ​ട്ടം ത​ന്നെ ഇ​ന്ത്യ കാ​ഴ്ച​വ​ച്ചേ മ​തി​യാ​കൂ.

ക്യാപ്റ്റൻ സുനിൽ ഛേത്രി.

നേ​ട്ട​മാ​യ​ത് മൂ​ന്ന് കി​രീ​ട നേ​ട്ട​ങ്ങ​ള്‍

ത്രി​രാ​ഷ്ട്ര ക​പ്പി​ലും ഇ​ന്‍റ​ര്‍കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ലും ഏ​റ്റ​വു​മൊ​ടു​വി​ല്‍ സാ​ഫ് ക​പ്പി​ലും മു​ത്ത​മി​ട്ട​താ​ണ് ഇ​ന്ത്യ​ക്ക് റാ​ങ്കി​ങ്ങി​ല്‍ മു​ന്നി​ലെ​ത്താ​ന്‍ പ്രേ​ര​ക​മാ​യ​ത്. ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ലെ വി​ജ​യ​ത്തോ​ടെ​യാ​ണ് റാ​ങ്കി​ങ്ങി​ല്‍ ഇ​ന്ത്യ നൂ​റി​ലെ​ത്തി​യ​ത്. ജൂ​ലൈ 20ല്‍ ​മ​റ്റൊ​രു റാ​ങ്കി​ങ് കൂ​ടി വ​രും. സാ​ഫ് ക​പ്പ് നേ​ടി​യ​തി​നാ​ല്‍ അ​പ്പോ​ള്‍ ഒ​ന്നോ ര​ണ്ടോ റാ​ങ്ക് കൂ​ടി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ക്കാ​യേ​ക്കും. ഇ​ന്‍റ​ര്‍കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ല്‍ ലെ​ബ​ന​നെ ക​ലാ​ശ​പ്പോ​രി​ല്‍ കീ​ഴ​ട​ക്കി​യ​താ​ണ് നേ​ട്ട​മാ​യ​ത്. 4.24 പോ​യ​ന്‍റ് വ​ര്‍ധി​ച്ച ഇ​ന്ത്യ​ന്‍ ടീം ​ലെ​ബ​ന​ന്‍, ന്യൂ​സി​ല​ന്‍ഡ് ടീ​മു​ക​ളെ മ​റി​ക​ട​ന്നാ​ണ് നൂ​റി​ലെ​ത്തി​യ​ത്. അ​തി​ന് പി​ന്നാ​ലെ സാ​ഫ് ക​പ്പി​ന്‍റെ സെ​മി ഫൈ​ന​ലി​ലും ഇ​ന്ത്യ ലെ​ബ​ന​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലെ​ബ​ന​ന്‍ ലോ​ക​റാ​ങ്കി​ങ്ങി​ല്‍ 99-ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ​യെ നേ​രി​ടു​മ്പോ​ള്‍.

അ​ല്പം ച​രി​ത്രം

റാ​ങ്കി​ങ് ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് 1950ലെ ​ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ന്ത്യ​ക്ക് ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ബ്ര​സീ​ലി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി ഇ​ല്ലെ​ന്നു പ​റ​ഞ്ഞ് ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഇ​ന്ത്യ​യെ അ​യ​ച്ചി​ല്ല. യാ​ത്രാ​ചെ​ല​വി​ന്‍റെ ഒ​രു​ഭാ​ഗം വ​ഹി​ക്കാ​മെ​ന്ന് ഫി​ഫ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും മു​ട​ന്ത​ന്‍ ന്യാ​യീ​ക​ര​ണ​ങ്ങ​ള്‍ നി​ര​ത്തി ഇ​ന്ത്യ​യെ ലോ​ക​ക​പ്പി​ന് അ​യ​യ്ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ല്‍ ഫു​ട്ബോ​ള്‍ സം​ഘ​ട​ന ഉ​റ​ച്ചു​നി​ന്നു. പി​ന്നീ​ട് എ​ത്ര​യോ കാ​ല​മാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണ് ലോ​ക​ക​പ്പ് പ്ര​വേ​ശ​ന​ത്തി​നാ​യി. ഇ​തി​നി​ടെ 2002ല്‍ ​കൊ​റി​യ​യി​ലും ജ​പ്പാ​നി​ലും ന​ട​ന്ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ യോ​ഗ്യ​ത​യ്ക്ക​രി​കി​ലെ​ത്തി്. ഒ​മ്പ​ത് ഗ്രൂ​പ്പു​ക​ളി​ലാ​യി 39 ഏ​ഷ്യ​ന്‍ ടീ​മു​ക​ള്‍ മ​ത്സ​രി​ച്ചു.

യെ​മ​ന്‍, ബ്രൂ​ണൈ, യു​എ​ഇ എ​ന്നീ ടീ​മു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ ഗ്രൂ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​രു​ത്ത​രാ​യ യു​എ​ഇ യെ ​അ​ട​ക്കം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 11 പോ​യ​ന്‍റു​ക​ള്‍ നേ​ടി. എ​ന്നാ​ല്‍ 12 പോ​യ​ന്‍റു​ക​ള്‍ നേ​ടി​യ യു​എ​ഇ അ​ടു​ത്ത സ്റ്റേ​ജി​ലേ​ക്ക് മു​ന്നേ​റി. 11 പോ​യ​ന്‍റു​ക​ള്‍ നേ​ടി​യ യെ​മ​ന്‍ ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ത്യ​യെ മ​റി​ക​ട​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ബ്രൂ​ണൈ​യെ ഹോം,​എ​വേ മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. യു​എ​ഇ യെ ​ഹോം മ​ത്സ​ര​ത്തി​ലും ത​ക​ര്‍ത്തു. എ​ന്നാ​ല്‍ യെ​മ​നു​മാ​യി ഏ​റ്റു​മു​ട്ടി​യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ച​താ​ണ് ഇ​ന്ത്യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. യു​എ​ഇ യോ​ട് എ​വേ മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് റൗ​ണ്ടി​ലെ ഏ​ക തോ​ല്‍വി. ഒ​രു മ​ത്സ​ര​ത്തി​ലെ​ങ്കി​ലും യെ​മ​നെ തോ​ല്‍പ്പി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ്ക്ക് അ​ടു​ത്ത സ്റ്റേ​ജി​ല്‍ ക​ട​ക്കാ​മാ​യി​രു​ന്നു.

കോച്ച് ഇഗോർ സ്റ്റിമാക്ക്.

ത​ന്ത്രം മാ​റ്റി​യു​ള്ള ക​ളി

ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​യി ഇ​ഗോ​ര്‍ സ്റ്റി​മാ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ടീ​മി​ന് നേ​ട്ട​ങ്ങ​ള്‍ കൈ​വ​ന്ന​ത്. ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ങ്കി​ലും പ​തി​യെ ഇ​ന്ത്യ വി​ജ​യം ശീ​ല​മാ​ക്കി. ഓ​രോ ക​ളി​ക്കാ​ര​ന്‍റെ​യും മി​ക​വ് തി​രി​ച്ച​റി​ഞ്ഞ് അ​വ​ര്‍ക്കാ​യി കോ​ച്ച് പ്ര​ത്യേ​കം ക​ള​രി​ക​ള്‍ ത​യാ​റാ​ക്കി. എ​ന്നി​ട്ട് ഈ ​ടീ​മി​നെ ഏ​തു​രീ​തി​യി​ല്‍ ക​ളി​പ്പി​ക്കാം എ​ന്നാ​ലോ​ചി​ച്ചു. അ​തി​ല്‍നി​ന്നാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​ന്ത്യ ക​ളി​ക്കാ​റു​ള്ള 4-4-2 എ​ന്ന ഫോ​ര്‍മേ​ഷ​നി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സ്റ്റി​മാ​ക്ക് തീ​രു​മാ​നി​ച്ചു. അ​ത് ഓ​രോ ക​ളി​ക​ളി​ലും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. എ​തി​രാ​ളി​ക​ളെ അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള ഒ​രു പൂ​ഴി​ക്ക​ട​ക​ന്‍. 4-4-2ല്‍നി​ന്ന് 4-2-3-1 എ​ന്ന ശൈ​ലി​യി​ലേ​ക്ക് വ​ള​രെ വേ​ഗം കൂ​ടു​മാ​റി. ഈ ​ശൈ​ലി​യാ​ണ് കൂ​ടു​ത​ല്‍ ക​ളി​ക​ളി​ലും സ്റ്റി​മാ​ക്ക് ടീ​മി​നെ ഇ​റ​ക്കി​യ​ത്. ര​ണ്ട് ഡി​ഫ​ന്‍സീ​വ് മി​ഡ്ഫീ​ല്‍ഡ​റു​ക​ള്‍ മൈ​താ​ന​ത്ത് നി​ല​യു​റ​പ്പി​ക്കു​ന്ന വി​ധ​ത്തി​ല്‍ കൃ​ത്യ​മാ​യ ഗെ​യിം​പ്ലാ​നാ​ണ് സ്റ്റി​മാ​ച്ച് ന​ട​പ്പി​ലാ​ക്കി​യ​ത്. ഇ​ത് ഗു​ണം ക​ണ്ടു തു​ട​ങ്ങി, വി​ജ​യ​ങ്ങ​ളും വ​ന്നു. സു​നി​ല്‍ ഛേത്രി​ക്കൊ​പ്പം ലാ​ലി​യ​ന്‍സു​ല ചാ​ങ്തേ​യും സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദും ആ​ഷി​ഖ് ക​രു​ണി​യ​നും ഉ​ദാ​ന്ത സി​ങ്ങും അ​ന്‍വ​ര്‍ അ​ലി​യും ത​ങ്ങ​ളു​ടെ റോ​ളു​ക​ള്‍ ഭം​ഗി​യാ​ക്കി. പ്ര​തി​രോ​ധ​ത്തി​ലെ ഇ​ന്ത്യ​യു​ടെ ക​രു​ത്ത് എ​ടു​ത്തു പ​റ​യ​ണം. സ​ന്ദേ​ശ് ജി​ങ്ക​നും അ​ന്‍വ​ര്‍ അ​ലി​യും നി​ഖി​ല്‍ പൂ​ജാ​രി​യും പ്രീ​തം കോ​ട്ടാ​ലും ആ​കാ​ശ് മി​ശ്ര​യും സു​ഭാ​സി​ഷ് ബോ​സും വി​ശ്വ​സ​നീ​യ​രാ​യി ഉ​യ​ര്‍ന്നു ക​ഴി​ഞ്ഞു. പ​രി​ച​യ​സ​മ്പ​ത്തും പു​തു​ര​ക്തി​വും ചേ​രു​ന്ന ഈ ​ടീം മി​ക​ച്ച ഒ​ത്തി​ണ​ക്കം കാ​ണി​ക്കു​ന്നു​ണ്ട്. മ​ധ്യ​നി​ര​യി​ല്‍ അ​നി​രു​ദ്ധ് ഥാ​പ്പ, ജീ​ക്സ​ണ്‍ സി​ങ്ങ് എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​വും മി​ക​വു​റ്റ​താ​ണ്.

മി​ക​ച്ച സൗ​ക​ര്യ​മൊ​രു​ക്കി, പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍കി​യാ​ല്‍ ഈ ​ടീം അ​ദ്ഭു​ത​ങ്ങ​ള്‍ കാ​ണി​ക്കും. അ​ങ്ങ​നെ ആ ​സ്വ​പ്ന​ത്തി​ലേ​ക്ക് പ​തി​യെ ന​ട​ന്ന​ടു​ക്കാ​നാ​കും.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

റഹ്മാന് ആരുമായും ബന്ധമില്ല, ദയവു ചെയ്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥ പറയരുത്; പ്രതികരിച്ച് സൈറ ബാനു

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം