ഫൈനലിൽ കടന്ന ഇന്ത്യൻ റിലേ ടീം അംഗങ്ങൾ. 
Sports

ചരിത്രത്തിലേക്ക് ഓടിക്കയറിയ ഇന്ത്യൻ റിലേ ടീം | Video

ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിലെ പുരുഷൻമാരുടെ 4X400 റിലേയിൽ ഇന്ത്യൻ സംഘം ഫൈനലിലേക്ക് യോഗ്യത നേടി. മലയാളികളായ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ് എന്നിവരാണ് ടീമംഗങ്ങൾ.

ഹീറ്റ്സിൽ ഇന്ത്യൻ സംഘം കുറിച്ച 2:59:05 എന്ന സമയം പുതിയ ഏഷ്യൻ റെക്കോഡാണ്. ഹീറ്റ്സിൽ ഏറ്റവും മികച്ച രണ്ടാമത്തെ സമയവും ഇതുതന്നെയായിരുന്നു. യുഎസ് ടീമാണ് ഹീറ്റ്സിൽ ഏറ്റവും മികച്ച സമയം കുറിച്ചത്.

2020ലെ ടോക്യോ ഒളിംപിക്സിൽ രേഖപ്പെടുത്തിയ 3:00.25 എന്ന സമയമായിരുന്നു ഈയിനത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സമയം. ഇപ്പോഴത്തെ ടീമിലെ അനസും അമോജും അന്നത്തെ ടീമിലും ഉൾപ്പെട്ടിരുന്നു.

ആദ്യ ലാപ്പ് പിന്നിടുമ്പോൾ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, അടുത്ത ലാപ്പുകളിൽ അജ്മലും രമേശും നടത്തിയ അവിശ്വസനീയ കുതിപ്പിലൂടെയാണ് രണ്ടാം സ്ഥാനത്തേക്കെത്തിയത്.

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

പശ്ചിമേഷ്യൻ യുദ്ധത്തിന് ഒരു വർഷം; കടുപ്പിച്ച് ഇസ്രയേൽ

മായങ്ക്, നിതീഷ് അരങ്ങേറി, സഞ്ജു തിളങ്ങി; ഇന്ത്യക്കു മുന്നിൽ ബംഗ്ലാദേശ് തരിപ്പണം

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം, 15-ാം ജില്ല പ്രഖ്യാപിക്കണം; പാർട്ടി നയപ്രഖ്യാപനവുമായി അൻവർ

വനിതാ ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ തിരിച്ചുവരവ്