Sports

മഴയിൽ മുങ്ങി ഐപിഎല്‍ ഫൈനല്‍; ചെന്നൈ ഗുജറാത്ത് പോരാട്ടം റിസര്‍വ് ദിനത്തിലേക്ക് മാറ്റി

ഇതേസമയം പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തിരുന്നു

അഹമ്മദാബാദ്: കനത്ത മഴമൂലം ഇന്ന് നടക്കാനിരിക്കുന്ന ഐപിഎൽ ഫൈനൽ റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് (29-05-2023) മാറ്റിവച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം മുതൽ കനത്ത മഴയും ഇടിമിന്നലും തകർത്ത് പെയ്‌തതോടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം പ്രതിസന്ധിയിലായത്.

ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. 9 മണിയോടെ മഴമാറി. ടോസ് ഇടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മഴ വീണ്ടുമെത്തി. ഇതേസമയം പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തിരുന്നു. അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന അവസാന സമയപരിധി 12:06 ആയിരുന്നു. രാത്രി 11 മണിയോടെ മഴ അവസാനിച്ചില്ലെങ്കില്‍ മത്സരം തിങ്കളാഴ്‌ചയിലേക്ക് മാറ്റേണ്ടിവരുമെന്ന് അംപയര്‍മാര്‍ സൂചന നല്‍കി. എന്നാൽ മഴയ്ക്ക് ശമനമില്ലാതെയായപ്പോൾ ആരാധകർ സ്റ്റേഡിയം വിടാന്‍ നിര്‍ബന്ധിതരായി.

റിസർവ് ദിനമായ തിങ്കളാഴ്ചയും മഴ തുടരുകയാണെങ്കിൽ ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്‍റികളുമായി നിൽക്കുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കും.നിലവിൽ ഗുജറാത്ത് ടൈറ്റൻസിനാണ് പോയിന്‍റ് കൂടുതലുള്ളത്. ഗുജറാത്തിന് 20 പോയിന്‍റും ചെന്നൈ സൂപ്പർ കിങ്സിന് 17 പോയിന്‍റുമാണ് ലീഗ് റൗണ്ടിൽ ലഭിച്ചിരിക്കുന്നത്.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം