ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം 
Sports

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

1574 താരങ്ങൾ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്

ജിദ്ദ: ഐപിൽ താരലേലത്തിന് നവംബർ 24 ഞായറാഴ്ച തുടക്കം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ജിദ്ദയിലെ അബാദേയ് അൽ ജോഹർ തിയറ്ററിൽ രണ്ട് ദിവസങ്ങളിലായാണ് ലേലം നടക്കുക. 1574 താരങ്ങൾ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 ടീമുകൾക്ക് മൊത്തം 641 കോടി രൂപയാണ് ബാക്കിയുള്ളത്. ഓരോ ടീമിനും 120 കോടി രൂപ ചെലവിടാൻ കഴിയും. ലേലത്തിലെ ഏറ്റവും വിലയേറിയ താരം ആരായിരിക്കുമെന്ന ആകാംശയിലാണ് കായികലോകം.

കഴിഞ്ഞ തവണ മിച്ചൽ സ്റ്റാർക്കിന് ലഭിച്ച 24.75 കോടി എന്ന ഭീമൻ തുക ഇത്തവണ ആര് മറികടക്കുമെന്നാണ് അറിയാനുള്ളത്. ഇന്ത‍്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് 25 കോടി മുതൽ 30 കോടി വരെ ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഏറ്റവും കൂടുതൽ ലേലതുകയുള്ളത് പഞ്ചാബ് കിങ്സിനാണ് 110 കോടി ലേലതുകയാണ് പഞ്ചാബ് കിങ്സിനുള്ളത്. നിലനിർത്തിയ താരങ്ങളടക്കം ഒരു ടീമിന് 25 താരങ്ങളെവരെ ടീമിലെടുക്കാം. ഞായറാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാനാകും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം

'തീരെ കുറഞ്ഞു പോയി'; 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് തള്ളി ഇന്ത്യ

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി