'ജോഷ് ബട്‌ലർ' രാജസ്ഥാൻ റോയൽസിലെ ഓപ്പണിങ് പങ്കാളി യശസ്വി ജയ്സ്വാളിനൊപ്പം. 
Sports

ജോസ് ബട്‌ലറല്ല, ജോഷ് ബട്‌ലർ

ഏറെ നാളായി തന്‍റെ പേര് തെറ്റായാണ് പ്രചരിക്കുന്നത് എന്നാണ് താരം പറയുന്നത്

മുംബൈ: ഇംഗ്ലണ്ടിന്‍റെ നായകനും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറുമായ ജോസ് ബട്‌ലര്‍ തന്‍റെ പേര് മാറ്റി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഷ് ബട്‌ലര്‍ എന്ന പേരാണ് ബട്‌ലര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഏറെ നാളായി തന്‍റെ പേര് തെറ്റായാണ് പ്രചരിക്കുന്നത് എന്നാണ് താരം പറയുന്നത്. ഇനി മുതല്‍ താൻ 'ജോഷ്' ബട്‌ലറായികരിക്കുമെന്ന് താരം പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തിൽ ജോഷ് ബട്‌ലര്‍ എന്ന പേരിലായിരുന്നു താരം ഇറങ്ങിയത്. ബട്‌ലറുടെ പേര് മാറ്റം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പേര് മാറ്റത്തിന്‍റെ വീഡിയോ ബോര്‍ഡ് ഔദ്യോഗികമായി പുറത്തു വിട്ടു. ബട്‌ലര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതാണ് വീഡിയോ.

'ഇതുവരെയുള്ള ജീവിതത്തില്‍ പലപ്പോഴും എന്‍റെ പേര് തെറ്റായാണ് ഉപയോഗിച്ചിരുന്നത്. ജന്മദിന ആശംസാ കാര്‍ഡില്‍ മാതാവ് പ്രിയപ്പെട്ട ജോഷ് എന്നാണ് വിളിച്ചത്. 13 വര്‍ഷമായി ഇംഗ്ലണ്ട് ടീമിനായി കളിക്കുന്നു. രണ്ട് ലോകകപ്പ് വിജയങ്ങളും നേടി. അപ്പോഴെല്ലാം പേര് തെറ്റായാണ് ഉപയോഗിച്ചത്. ഒടുവില്‍ ആ പ്രശ്നം പരിഹരിക്കുകയാണ്. എന്‍റെ ഔദ്യോഗികമായുള്ള പേര് ജോഷ് ബട്‌ലര്‍ എന്നാണ്'- താരം വ്യക്തമാക്കി.

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം