Santosh trophy 
Sports

സന്തോഷ് ട്രോഫി: കേരളം സർവീസസിനും ഗോവയ്ക്കുമൊപ്പം

ന്യൂഡല്‍ഹി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളം കളിക്കുക എ ഗ്രൂപ്പില്‍. മരണഗ്രൂപ്പ് എന്ന് ഒറ്റനോട്ടത്തില്‍ വിളിക്കാവുന്ന ഗ്രൂപ്പാണ് എ. കേരളം കരുത്തരായ സര്‍വീസസിനും ഗോവയ്ക്കുമൊപ്പം ഗ്രൂപ്പ് എയിലാണ് മത്സരിക്കുന്നത്. ആതിഥേയരും ഈ ഗൂപ്പിലുണ്ട്.

മാറിയ ഫോര്‍മാറ്റുമായാണ് ഇത്തവണ ടൂര്‍ണമെന്‍റ്. ഇന്നലെ ഗ്രൂപ്പിനെ പ്രഖ്യാപിച്ചതോടെ പോരാട്ടത്തിന്‍റെ ഫൈനല്‍ റൗണ്ട് ചിത്രം തെളിഞ്ഞു. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ അരുണാചല്‍ പ്രദേശിലാണ് ടൂര്‍ണമെന്‍റ് അരങ്ങേറുന്നത്. ചരിത്രത്തിലാദ്യമായാണ് അരുണാചല്‍ സന്തോഷ് ട്രോഫിക്ക് ആതിഥേയരാകുന്നത്. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒരു ഗ്രൂപ്പില്‍ ആറ് ടീമുകള്‍. ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും.

ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ: കേരളം, അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, അസം, സര്‍വീസസ്.

ഗ്രൂപ്പ് ബി: കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, മണിപ്പുര്‍, മിസോറം, റെയില്‍വേസ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു