കോതമംഗലം: കേരള സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളെജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിങ് പൂളിൽ നടക്കുന്ന നീന്തൽ-വാട്ടർ പോളോ മത്സരങ്ങൾ ആവേശകരമായി തുടരുന്നു. വെളളിയാഴ്ച വൈകുന്നേരം 3 മണിയോടുകൂടി മത്സരങ്ങൾ സമാപിക്കും. തുടർന്ന് സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നടക്കും.
വിജയികൾക്കായുള്ള ട്രോഫികൾ എല്ലാം ഒരുങ്ങി കഴിഞ്ഞു. ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ സമാപന സമ്മേളനവും, സമ്മാനവിതരണവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്തി. എഇഒ കെ.ബി. സജീവ്, മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, ചീഫ് റഫറി ജി. ശ്രീകുമാർ, ഓർഗനൈസേഷൻ സെക്രട്ടറി പി.പി. മുഹമ്മദ് അലി എന്നിവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.