സെഞ്ചുറി നേടിയ കേരള ക്യാപ്റ്റൻ അഹമ്മദ് ഇമ്രാൻ 
Sports

കൂച്ച് ബിഹാർ ട്രോഫി: ഇമ്രാന് സെഞ്ചുറി, കേരളത്തിനു ലീഡ്

ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍റെ സെഞ്ചുറിയോടെ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സിലെത്തി

തിരുവനന്തപുരം: കൂച്ച് ബിഹാര്‍ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ ബിഹാറിനെതിരെ കേരളം ശക്തമായ നിലയിൽ. ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍റെ സെഞ്ചുറിയോടെ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സിലെത്തി. ഇപ്പോൾ ആറ് റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇമ്രാന്‍ 187 പന്തില്‍ നിന്ന് 178 റണ്‍സാണ് നേടിയത്. മൂന്ന് സിക്‌സും 22 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. ആറാമനായി ഇറങ്ങിയ അദ്വൈത് പ്രിന്‍സ് 102 പന്ത് നേരിട്ട പ്രിന്‍സ് പുറത്താകാതെ 56 റണ്‍സ് നേടി.

തിരുവനന്തപുരം മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ ബിഹാര്‍ ഉയര്‍ത്തിയ 329 റണ്‍സ് രണ്ടാം ദിനം കേരളം ഇമ്രാന്‍റെയും അദ്വൈയ്ത് പ്രിന്‍സിന്‍റെയും ബാറ്റിങ് മികവില്‍ മറികടക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും