പാരിസ്: മെസിക്കും നെയ്മറിനും പിന്നാലെ സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയും പാരി സാന്‍ ഷര്മെയ്ന് (പിഎസ്ജി) വിടുന്നു. ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരില്‍ ഒരാളായ കൈലിയന്‍ എംബാപ്പെ, പാരീസ് സെന്റ് ജെര്‍മെയ്നുമായുള്ള കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിപ്പിക്കും. പിന്നാലെ അദ്ദേഹം റയല്‍ മാഡ്രിഡില്‍ ചേരുമെന്ന് റയല്‍ അധികൃതരും പിഎസ്ജി അധികൃതരും സ്ഥിരീകരിച്ചു. .ഫ്രഞ്ച് പ്രസിദ്ധീകരണമായ ലെ പാരിസിയന്‍ പറയുന്നതനുസരിച്ച്, സ്റ്റാര്‍ ഫുട്ബോള്‍ താരം സ്പാനിഷ് ക്ലബ്ബുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. പിഎസ്ജി വാഗ്ദാനം ചെയ്ത 72 മില്യണ്‍ യൂറോയുടെ ശമ്പള വര്‍ദ്ധനവ് എംബാപ്പെ നിരസിച്ചു.
എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്, റയലിന് ഒരു ദീര്‍ഘകാല മൂലധനമാകും. കൂടാതെ ഫ്രീ ട്രാന്‍സ്ഫറായി തന്നെ എംബാപ്പെയെ ലഭിക്കുകയും ചെയ്യും. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തന്നെ നിരസിച്ചിരുന്നു.284-ലധികം മത്സരങ്ങളില്‍ നിന്ന് 230-ലധികം ഗോളുകള്‍ നേടിയ എംബാപ്പെയുടെ തീരുമാനം പിഎസ്ജിക്ക് തിരിച്ചടിയാണ്. ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ നേടിയ അദ്ദേഹം നിലവില്‍ ലീഗ് 1ല്‍ മുന്‍നിര ഗോള്‍ സ്കോററാണ്.
ഈ സീസണില്‍ 18 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളുമായി എ എസ് മൊണാക്കോയുടെ വിസാം ബെന്‍ യെഡര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്, അതേസമയം 16 മത്സരങ്ങളില്‍ നിന്ന് ഒളിമ്പിക് ലിയോണിക്ക് വേണ്ടി ഒമ്പത് ഗോളുകളുമായി അലക്സാണ്ടര്‍ ലകാസെറ്റ് മൂന്നാം സ്ഥാനത്താണ്.ലീഗ് ഒന്നില്‍20 കളികളില്‍ 14 ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പിഎസ്ജി. 19 കളികളില്‍ 11 ജയവുമായി നൈസ് ആണ് രണ്ടാം സ്ഥാനത്താണ്.