marlon samuels 
Sports

അ​ഴി​മ​തി​വി​രു​ദ്ധ നി​യ​മ​ലം​ഘ​നം: മാ​ര്‍ലോ​ണ്‍ സാ​മു​വ​ല്‍സി​ന് ആറ് വർഷത്തേക്ക് വിലക്കി ഐസിസി

ദു​ബൈ: വി​ൻ​ഡീ​സ് മു​ന്‍ ഓ​പ്പ​ണ​ർ മാ​ര്‍ലോ​ണ്‍ സാ​മു​വ​ല്‍സി​ന് ഐ​സി​സി വി​ല​ക്ക്. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍മാ​റ്റു​ക​ളി​ല്‍ നി​ന്നും മാ​ര്‍ലോ​ണ്‍ സാ​മു​വ​ല്‍സി​നെ ആ​റു​വ​ര്‍ഷ​ത്തേ​യ്ക്കാ​ണ് വി​ല​ക്കി​യ​ത്.

എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന്‍റെ അ​ഴി​മ​തി​വി​രു​ദ്ധ നി​യ​മ​ലം​ഘ​ന​ത്തി​നാ​ണ് ന​ട​പ​ടി. മാ​ര്‍ലോ​ണ്‍ സാ​മു​വ​ല്‍സ് നാ​ലു നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 11 മു​ത​ല്‍ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍വ​ന്നു.

2019ലെ ​അ​ബു​ദാ​ബി ടി10 ​ലീ​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സാ​മു​വ​ല്‍സി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍ന്ന​ത്. ഈ ​വ​ര്‍ഷം ഓ​ഗ​സ്റ്റി​ലാ​ണ് സാ​മു​വ​ല്‍സ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വെ​സ​റ്റ് ഇ​ന്‍ഡീ​സി​ന് വേ​ണ്ടി മൂ​ന്ന് ഫോ​ര്‍മാ​റ്റു​ക​ളി​ലും ക​ളി​ച്ചി​രു​ന്ന മാ​ര്‍ലോ​ണ്‍ സാ​മു​വ​ല്‍സ് 2020ലാ​ണ് വി​ര​മി​ച്ച​ത്.

18 വ​ര്‍ഷ​ത്തോ​ളം നീ​ണ്ട ക​രി​യ​റി​ല്‍ 71 ടെ​സ്റ്റു​ക​ളി​ലും 207 ഏ​ക​ദി​ന​ങ്ങ​ളി​ലും 67 ടി-20​ക​ളി​ലും വെ​സ്റ്റി​ന്‍ഡീ​സി​ന് വേ​ണ്ടി ക​ളി​ച്ചു. ടെ​സ്റ്റി​ല്‍ 3917 റ​ണ്‍സ് നേ​ടി​യ താ​രം ഏ​ക​ദി​ന​ത്തി​ല്‍ ടീ​മി​ന്‍റെ നി​ര്‍ണാ​യ​ക ക​ളി​ക്കാ​ര​നാ​യി​രു​ന്നു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്