Sports

കാര്യം തോറ്റു, എന്നാലും ആശാന്‍ താരമാണ്

ഇനി രണ്ട് മത്സരമാണ് ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. രണ്ടിലും ജയിച്ചാലും പ്ലേ ഓഫ് എലിമിനേറ്ററാകും ബ്ലാസ്റ്റേഴ്‌സിനെ മിക്കവാറും കാത്തിരിക്കുന്നത്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗല്‍ സ്വന്തം തട്ടകത്തിലെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ലീഗ് മത്സരമായിരുന്നു ഈസ്റ്റ് ബംഗാളിനെതിരേ. മത്സരത്തില്‍ രണ്ട് ചുവപ്പുകാര്‍ഡ് കണ്ട് നാണം കെട്ട ബ്ലാസ്റ്റേഴ്‌സ് 4-2ന് തോല്‍ക്കുകയും ചെയ്തു. പ്ലേ ഓഫ് ഇടം നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയതിനാല്‍ മത്സരം അത്ര പ്രസക്തവുമായിരുന്നില്ല. എന്നാല്‍, ഇവിടെ കാണേണ്ട കാര്യം സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ച് മുഖ്യപരിശീലകനായ ശേഷം തുടര്‍ച്ചയായ മൂന്നാം തവണയും ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ബെര്‍ത്ത് നേടിക്കൊടുത്തിരിക്കുകയാണ്.

മറ്റ് ഒരു ഐഎസ്എല്‍ പരിശീലകനും സാധിക്കാത്ത നേട്ടമാണ് ആരാധകരുടെ പ്രിയപ്പെട്ട ആശാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2021 ജൂണ്‍ 21-ന് ക്ലബ്ബിനൊപ്പം ചേര്‍ന്ന ആശാന്‍ ആദ്യസീസണില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇതോടെ ആശാന്‍ വാഴ്ത്തപ്പെട്ടവനായി. ആരാധകര്‍ ആവേശത്തോടെ ആശാനെന്നു വിളിച്ചു. ആദ്യത്തേത് ഒരു വണ്‍ ടൈം വണ്ടറായിരുന്നില്ലെന്ന് തെളിയിച്ച് രണ്ടാം സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചു. സുനില്‍ ഛേത്രിയുടെ വിവാദഗോളിനെ തുടര്‍ന്ന് ബെംഗളൂരു എഫ്.ിക്കെതിരായ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ ടീം ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് വിവാദനായകനുമായി.

എന്നാല്‍, അപ്പോഴും ആരാധകര്‍ ആശാനൊപ്പം ഉറച്ചുനിന്നു. കളി പോയാല്‍ പോട്ടെ, ആത്മാഭിമാനമാണ് വലുതെന്ന് പറഞ്ഞ് ആശാനൊപ്പം ആരാധകര്‍ കട്ടയ്ക്കു നിന്നു.. ഇത്തവണ മൂന്നാം സീസണില്‍ അഞ്ചാംസ്ഥാനക്കാരായി ടീം പ്ലേ ഓഫിലെത്തിയതോടെ ഐഎസ്എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ പരിശീലകനായി അദ്ദേഹം മാറി. ബ്ലാസ്റ്റേഴ്‌സ് 2014-നുശേഷം ആദ്യമായി കരാര്‍ പുതുക്കിനല്‍കിയ ഏക പരിശീലകനാണ് വുകോമാനോവിച്ച്. അതിനുമുമ്പ് ഓരോ സീസണിലും ഓരോ പരിശീലകന്‍ എന്നതായിരുന്നു അവസ്ഥ. മൂന്നു സീസണുകളിലായി 58 കളിക്കാരെ പരീക്ഷിച്ച വുകോമാനോവിച്ച് 72 മത്സരങ്ങളിലാണ് ടീമിനെ അണിയിച്ചൊരുക്കിയത്.

പരിമിതമായ സൗകര്യങ്ങളില്‍നിന്നുകൊണ്ട് ബ്ലാസ്റ്റേഴ്‌സിനെ മികച്ചതാക്കി. 32 ജയവും 14 സമനിലയും നേടി. 26 കളിയില്‍ തോറ്റു. തന്‍റെ ആദ്യസീസണിലും ഇത്തവണയും ലീഗ് പകുതി പിന്നിട്ടപ്പോള്‍ ടീമിനെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തിക്കാനുമായത് ആശാന്‍റെ നേടട്ടം തന്നെ.

ഇത്തവണ പ്ലേ ഓഫില്‍ ആരായിരിക്കും ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികള്‍ എന്നറിയില്ല. എന്നിരുന്നാലും ഏതുടീമിനെതിരേയും ഈ സീസണില്‍ വിജയിക്കാനായത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരുന്നു. വുകോമാനോവിച്ചിന്‍റെ ചിട്ടയായ പരിശീലകനത്തിന്‍ മികവില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറുമെന്നു പ്രതീക്ഷിക്കാം. ഇനി രണ്ട് മത്സരമാണ് ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. രണ്ടിലും ജയിച്ചാലും പ്ലേ ഓഫ് എലിമിനേറ്ററാകും ബ്ലാസ്റ്റേഴ്‌സിനെ മിക്കവാറും കാത്തിരിക്കുന്നത്. അതിനിടെ, തന്‍റെ പരിശീലക കരിയറിലെ ഏറ്റവും കഠിനമായ വര്‍ഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് വെളിപ്പെടുത്തിയ ഇവാന്‍ വുകോമനോവിച്ച് കഴിഞ്ഞ ദിവസത്തെ മത്സരശേഷം പറഞ്ഞു. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം അടുത്ത മത്സരത്തിനായി മികച്ച തയാറെടുപ്പുകള്‍ നടത്തുമെന്നും പറഞ്ഞു.

'പത്ത് വര്‍ഷമായി ഞാന്‍ മുഖ്യ പരിശീലകനായി സേവനം അനുഷ്ഠിക്കുന്നു. ഇത് പ്രധാന പരിശീലകനായുള്ള എന്‍റെ നാലാമത്തെ സ്ഥലമാണ്.

എന്‍റെ പരിശീലക കരിയറിലെ ഏറ്റവും കഠിനമായ വര്‍ഷമാണ് ഇത്. ടീമിന്‍റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ സാഹചര്യങ്ങളിലും അങ്ങനെ തന്നെ. പല കാര്യങ്ങളും എന്‍റെ നിയന്ത്രണത്തിനും അപ്പുറമാണ്. സാഹചര്യങ്ങള്‍ എന്തായാലും ഞങ്ങള്‍ക്ക് ഏറ്റവും മികച്ച ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതായുണ്ട്. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കുന്നു. - ആശാന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം പല പ്രധാന കളിക്കാരുമില്ലാതെയാകും കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിനായി ഗോഹട്ടിയിൽ നോര്‍ത്ത് ഈസ്റ്റിനെ നേരാടാന്‍ പോയത്. സസ്‌പെന്‍ഷന്‍ നേരിടുന്ന നവോച്ച സിങ്, ജീക്‌സണ്‍ സിങ്, ഹോര്‍മിപാം റൂയിവ എന്നിവര്‍ ഈ കളിക്കുണ്ടാകില്ലെന്ന് ഉറപ്പാണ്.

ഇവര്‍ക്ക് പുറമെ ചില വിദേശ കളിക്കാര്‍ക്കും മഞ്ഞപ്പട ഈ കളിയില്‍ നിന്ന് വിശ്രമം നല്‍കുമെന്നാണ് സൂചനകള്‍. നാളെയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ അടുത്ത മത്സരം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?