കഴിഞ്ഞദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ തോൽവിക്ക് ശേഷം ഋഷഭ് പന്ത് പറഞ്ഞതിനെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് രംഗത്ത്. ആദ്യം ബാറ്റ് ചെയ്യാനുള്ള ഡെൽഹിയുടെ തീരുമാനം ശരിയായിരുന്നുവെന്നും ഒരു 10 റൺസ് കൂടെ ഉണ്ടെങ്കിൽ കെകെആറിനെ തോൽപ്പിക്കാമായിരുന്നു എന്നും പന്ത് പറഞ്ഞിരുന്നു. ഇത് ശരിയല്ല എന്നാണ് ക്ലാർക്ക് പറയുന്നത്. കളി കഴിഞ്ഞ് പന്ത് പറഞ്ഞതെല്ലാം താൻ അംഗീകരിക്കുന്നില്ലന്ന് ക്ലാർക്ക് പറഞ്ഞു.
നിങ്ങൾ വിജയിച്ചാൽ, നിങ്ങൾ ചെയ്തത് എല്ലാം ശരിയായി ചെയ്തു എന്ന് പറയാം, നിങ്ങൾ തോൽക്കുന്നു എങ്കിൽ, ചിലത് ശരിയായില്ല എന്ന് സമ്മതിക്കണം, ക്ലർക്ക് പറയുന്നു.
ഈ പിച്ചിൽ ബാറ്റിങ് തെരഞ്ഞെടുത്തതിൽ അദ്ദേഹത്തിന് തെറ്റ് പറ്റിയെന്ന് ഞാൻ കരുതുന്നു. അവർക്ക് 10 റൺസ് കുറവായിരുന്നുവെന്നല്ല, അവർക്ക് 50 റൺസെങ്കിലും കുറവായിരുന്നു- ക്ലാർക്ക് കൂട്ടിച്ചേർത്തു.
കെകെആർ ജയിക്കുമ്പോൾ 3.3 ഓവർ ബാക്കിയുണ്ടായിരുന്നു, കെകെആറിന് 3 വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. 50 ഇല്ലെങ്കിൽ കെകെആർ 40 റൺസെങ്കിലും അവർ എളുപ്പത്തിൽ നേടുമായിരുന്നു. അതിനാൽ, ഡൽഹി ആദ്യം ബാറ്റ് ചെയ്യാൻ പോകുകയാണെങ്കിൽ 200 റൺസ് എങ്കിലും എടുക്കണമായിരുന്നുവെന്നും ക്ലാർക്ക് അഭിപ്രായപ്പെടുന്നു.