minnu mani 
Sports

ഇന്ത്യ എ വനിതാ ടീമിനെ നയിക്കാൻ മലയാളി താരം മിന്നു മണി

മുംബൈ: ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്‍റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ നയിക്കാൻ മലയാളി താരം മിന്നുമണി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 29നാണ് ആരംഭിക്കുക. ഡിസംബര്‍ ഒന്ന്, മൂന്ന് തിയതികളിലാണ് മറ്റു മത്സരങ്ങള്‍.

കേരളത്തില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി ബംഗ്ലാദേശിനെതിരെ ടി20യിലാണ് അരങ്ങേറ്റം കുറിച്ചത്.

ആദ്യ മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്‌ച വച്ച മിന്നു മണി പരമ്പരയിൽ അഞ്ച് വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതെത്തി. ആദ്യ ടി20 അരങ്ങേറ്റ മത്സരത്തിൽ നാലാം പന്തില്‍ വിക്കറ്റ് നേടി വരവറിയിച്ച മിന്നു മൂന്ന് മത്സരങ്ങളിലായി 5 വിക്കറ്റ് നേടുകയായിരുന്നു.

2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും അംഗമായിരുന്ന മിന്നു ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. പതിനാറാം വയസിലാണ് മിന്നുമണി കേരള ക്രിക്കറ്റ് ടീമിലെത്തുന്നത്. തുടർന്ന് 10 വർഷകാലത്തോളം കേരളത്തിനായി മികച്ച പ്രകടനം കാഴ്‌ചവച്ചു.

മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നീ മൂന്ന് താരങ്ങളെ മാത്രമാണ് സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ടീമിലെ മറ്റു താരങ്ങൾ. രാജ്യന്തര തലത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് മിന്നു.

ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്‌വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്