മുഹമ്മദ് ഷമി മത്സരത്തിനിടെ 
Sports

''ബാറ്റിങ്ങിലും ഉണ്ടെടാ എനിക്ക് പിടി'', തിരിച്ചുവരവ് ആഘോഷമാക്കി ഷമി

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ നാല് ആദ്യ ആദ്യ ഇന്നിങ്സ് വിക്കറ്റുകൾ വീഴ്ത്തിയ ഷമി, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങി 37 റൺസും നേടി

ഇൻഡോർ: പരുക്കും ശസ്ത്രക്രിയയും ചികിത്സയും ഒക്കെയായി ഒരു വർഷത്തിലധികമായി ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഓൾറൗണ്ടറുടെ രൂപത്തിലാണെന്ന് വേണമെങ്കിൽ പറയാം. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ നാല് ആദ്യ ആദ്യ ഇന്നിങ്സ് വിക്കറ്റുകൾ വീഴ്ത്തിയ ഷമി, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങി 37 റൺസും നേടി.

54 റൺസിനു നാല് വിക്കറ്റ് നേടിയ ഷമിയുടെ കരുത്തിൽ ബംഗാൾ 61 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ട ബംഗാളിന് 337 റൺസ് എന്ന മികച്ച ഓവറോൾ ലീഡ് നേടിക്കൊടുത്തത് പത്താം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഷമിയാണ്.

36 പന്ത് നേരിട്ട ഷമി രണ്ട് ഫോറും രണ്ടു സിക്സും സഹിതമാണ് 37 റൺസെടുത്തത്. മുൻ ഇന്ത്യൻ താരം വൃദ്ധിമാൻ സാഹ 44 റൺസും നേടി. 276 റൺസിലാണ് ബംഗാളിന്‍റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും