muhammed shami 
Sports

ഇ​ന്ത്യ​യു​ടെ ആ​ന​ന്ദം

ര​ണ്ട് വ​ര്‍ഷം​മു​മ്പ് ഈ ​ക​ളി​ക്കാ​ര​നെ​യാ​ണ് കൂ​ട്ടം​ചേ​ര്‍ന്ന് ദേ​ശ​ദ്രോ​ഹി​യെ​ന്ന് ക്രൂ​ശി​ച്ച​ത്

സി.​കെ. രാ​ജേ​ഷ് കു​മാ​ര്‍

വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ക്ക് മേ​ല്‍ക്കൈ ല​ഭി​ക്കാ​വു​ന്ന ആ ​ക്യാ​ച്ച്, അ​തും കി​വി​ക​ളു​ടെ നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ ക്യാ​ച്ച്, അ​ത് വി​ട്ടു​ക​ള​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ച​രി​ത്രം മു​ഹ​മ്മ​ദ് ഷ​മി​യെ ഒ​റ്റു​കാ​ര​നാ​ക്കു​മാ​യി​രു​ന്നു. ഷ​മി ഹീ​റോ​യാ​ണെ​ന്നു തെ​ളി​യി​ക്കേ​ണ്ട ബാ​ധ്യ​ത ഷ​മി​ക്കു ത​ന്നെ​യാ​യി​രു​ന്നു, അ​ത​യാ​ള്‍ തെ​ളി​യി​ക്കു​ക​യും ചെ​യ്തു, സ്വ​പ്ന​സ​മാ​ന​മാ​യ ഒ​രു സ്പെ​ല്ലി​ലൂ​ടെ.

ഇ​ന്ത്യ-​ന്യൂ​ഡി​ല​ന്‍ഡ് ലോ​ക​ക​പ്പ് സെ​മി. വാം​ഖ​ഡെ​യി​ല്‍ കൂ​റ്റ​ന്‍ സ്കോ​റു​മാ​യി ജ​യം പ്ര​തീ​ക്ഷി​ച്ച ഇ​ന്ത്യ​ക്ക് ഭീ​ഷ​ണി​യാ​യി ഡാ​രി​ല്‍ മി​ച്ചെ​ലും കെ​യ്ന്‍ വി​ല്യം​സ​ണും ക​ളം​വാ​ഴു​ക​യാ​യി​രു​ന്നു. മും​ബൈ മ​റൈ​ന്‍ ഡ്രൈ​വി​ല്‍, ഫ്ലെ​ഡ് ലൈ​റ്റി​നു കീ​ഴി​ല്‍ ഇ​ന്ത്യ​ന്‍ ഫീ​ല്‍ഡ​ര്‍മാ​രും ബൗ​ള​ര്‍മാ​രും വി​ള​റി​പ്പോ​കു​ന്ന ഘ​ട്ടം. ര​വീ​ന്ദ്ര ജ​ഡേ​ജ വ​ര ക​ട​ന്ന് നോ​ബോ​ള്‍ എ​റി​യു​ന്നു. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ ഫീ​ല്‍ഡി​ങ് പി​ഴ​വ്. സ്വി​ങ് ചെ​യ്യു​ന്ന പ​ന്ത് കൈ​യി​ലൊ​തു​ക്കാ​നാ​കാ​തെ വി​ക്ക​റ്റ് കീ​പ്പ​ര്‍ കെ.​എ​ല്‍. രാ​ഹു​ല്‍, ഓ​വ​ര്‍ ത്രോ​യി​ലൂ​ടെ ബൗ​ണ്ട​റി വ​ഴ​ങ്ങു​ന്ന ജ​ഡേ​ജ. പ​ന്ത് കൈ​യി​ലെ​ത്തും മു​മ്പ് ഗ്ലൗ ​കൊ​ണ്ട് സ്റ്റം​പ് ഇ​ള​ക്കു​ന്ന രാ​ഹു​ല്‍.

അ​ങ്ങ​നെ മി​ക​ച്ച ബാ​റ്റി​ങ്ങി​നു ശേ​ഷം സ​ര്‍വ​തും പി​ഴ​യ്ക്കു​ന്ന ടീം ​ഇ​ന്ത്യ. അ​തി​നി​ടെ ഷ​മി​യു​ടെ ആ ​ത്രോ​യി​ല്‍ വി​ല്യം​സ​ണ്‍ റ​ണ്ണൗ​ട്ട് ആ​വേ​ണ്ട​താ​യി​രു​ന്നു. അ​തും സം​ഭ​വി​ച്ചി​ല്ല. വാം​ഖ​ഡെ നി​ശ​ബ്ദ​മാ​യി....

ജ​സ്പ്രീ​ത് ബു​മ്ര​യെ രോ​ഹി​ത് ര​ണ്ടാം സ്പെ​ല്ലി​നാ​യി കൊ​ണ്ടു​വ​ന്നു. അ​ഞ്ച് പ​ന്തി​നു​ശേ​ഷം ബു​മ്ര വി​ല്യം​സ​ണെ പ​രീ​ക്ഷി​ച്ചു. കി​വീ​സ് ക്യാ​പ്റ്റ​ന്‍റെ ക്രോ​സ് ബാ​റ്റ് ഷോ​ട്ട്. മി​ഡ്ഓ​ണി​ലേ​ക്ക് ദു​ര്‍ബ​ല​മാ​യി അ​തു​യ​ര്‍ന്ന് വാ​യു​വി​ല്‍ പൊ​ങ്ങി. ഷ​മി​യു​ടെ കൈ​യി​ലേ​ക്ക്. ബും​റ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നു ത​യാ​റെ​ടു​ത്തു​ക​ഴി​ഞ്ഞു, വാം​ഖ​ഡെ പ്ര​ക​മ്പ​നം​കൊ​ണ്ടു. ഷ​മി പി​ടി​യി​ലൊ​തു​ക്കാ​നാ​യാ​ഞ്ഞു. എ​ന്നാ​ല്‍ പ​ന്ത് കൈ​യി​ല്‍ തെ​റി​ച്ചു​വീ​ണു. ബും​മ്ര നി​രാ​ശ​കൊ​ണ്ട് മു​ഖം​പൊ​ത്തി. സ്റ്റേ​ഡി​യ​ത്തി​ലെ 36,000 കാ​ണി​ക​ള്‍ ത​രി​ച്ചു​നി​ന്നു. പെ​ട്ടെ​ന്ന് ശാ​പ​വാ​ക്കു​ക​ള്‍ മു​ഴ​ങ്ങി. നി​മി​ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ട്വ​റ്റ​റി​ല്‍ ഷ​മി​ക്കെ​തി​രേ വി​ദ്വേ​ഷം വ​മി​ച്ചു. അ​തു​വ​രെ നേ​ടി​യ ഒ​മ്പ​ത് ജ​യ​ങ്ങ​ള്‍ ഒ​ന്നു​മ​ല്ലാ​താ​കു​ക​യാ​യി​രു​ന്നു. തൊ​ട്ടു മു​ന്‍പു ക​ണ്ട ഫീ​ല്‍ഡി​ങ് പി​ഴ​വു​ക​ള്‍ക്കൊ​ന്നും ഉ​ണ്ടാ​കാ​ത്ത മ​ത വി​ദ്വേ​ഷം ഷ​മി​ക്കെ​തി​രേ തി​ള​ച്ചു​തൂ​വു​ന്നു.

തു​ട​ര്‍ന്നു​ള്ള മൂ​ന്നോ​വ​ര്‍ ഭ​യ​ത്തോ​ടെ നോ​ക്കി. 18ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ശേ​ഷി​ക്കെ കി​വീ​സി​ന് ജ​യി​ക്കാ​ന്‍ 179 റ​ണ്‍സ്. മി​ച്ചെ​ല്‍-​വി​ല്യം​സ​ണ്‍ സ​ഖ്യം അ​പ​ക​ട​ക​ര​മാ​യി മു​ന്നേ​റു​ന്നു. ഈ ​ഘ​ട്ട​ത്തി​ല്‍ വി​ശ്വാ​സ​ത്തോ​ടെ രോ​ഹി​ത് ശ​ര്‍മ മു​ഹ​മ്മ​ദ് ഷ​മി​യെ പ​ന്തേ​ല്‍പ്പി​ച്ചു.

ഷ​മി പ​ന്തെ​ടു​ത്തു. ചു​റ്റും സം​ശ​യ​ക്ക​ണ്ണു​ക​ള്‍. ര​ണ്ടാം സ്പെ​ല്ലി​ലെ ര​ണ്ടാം പ​ന്ത്. വി​ല്യം​സ​ണ്‍ സി​ക്സ​ര്‍ ല​ക്ഷ്യ​മാ​ക്കി ബാ​റ്റ് വീ​ശി. ഡീ​പ് ബാ​ക്ക്വേ​ര്‍ഡ് സ്ക്വ​യ​ര്‍ ലെ​ഗി​ലേ​ക്ക്. അ​വി​ടെ സൂ​ര്യ​കു​മാ​റി​ന്‍റെ കൈ​യി​ല്‍ പ​ന്തൊ​തു​ങ്ങി. വാം​ഖ​ഡെ ശ​ബ്ദം വീ​ണ്ടെ​ടു​ത്തു. ഷ​മി​യു​ടെ ചു​ണ്ടി​ല്‍ ആ​ശ്വാ​സ​ച്ചി​രി വി​ട​ര്‍ന്നു. ഷ​മി ഹീ​റോ​യാ​ണെ​ന്നു തെ​ളി​യി​ച്ച പ​ത്ത്. ടോം ​ലാ​ത​വും ആ ​മി​ടു​ക്കി​ല്‍ മ​ട​ങ്ങി

220/2 എ​ന്ന​തി​ല്‍നി​ന്ന് 220/4 എ​ന്ന സ്കോ​റി​ലേ​ക്ക് കി​വ​ക​ള്‍ ത​ക​ര്‍ന്നു. നാ​ല് വി​ക്ക​റ്റും ഷ​മി​യു​ടെ പേ​രി​ല്‍. അ​പാ​യ​മു​ഖ​ത്ത് നി​ന്ന് ആ​ന​ന്ദ​ത്തി​ലേ​ക്കു​ള്ള യാ​ത്ര.

തു​ട​ര്‍ന്ന് മൂ​ന്ന് വി​ക്ക​റ്റും കൂ​ടി കോ​ല്‍ക്ക​ത്ത​ക്കാ​ര​ന്‍ സ്വ​ന്തം പേ​രി​ലാ​ക്കി. ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഒ​രു ബൗ​ള​റു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. ആ​റ് ക​ളി​യി​ല്‍ 23 വി​ക്ക​റ്റു​മാ​യി ലോ​ക​ക​പ്പി​ലെ ഒ​ന്നാ​മ​ന്‍.

ഒ​രു മാ​സം മു​മ്പ് ടീ​മി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ടീം ​സ​ന്തു​ല​ന​ത്തി​ല്‍ ഷ​മി അ​ധി​ക​പ്പ​റ്റാ​യി​രു​ന്നു. 2019 പ​തി​പ്പി​ല്‍ മി​ന്നി​ത്തി​ള​ങ്ങി​യ ബൗ​ള​റാ​ണ് ക​ര​യ്ക്കി​രു​ന്ന​ത്. ഒ​ടു​വി​ല്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ പ​രു​ക്ക് വി​ട​വു​ണ്ടാ​ക്കി​യ​പ്പോ​ള്‍ മ​റ്റ് വ​ഴി​ക​ളു​ണ്ടാ​യി​ല്ല. ധ​ര്‍മ​ശാ​ല​യി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ അ​വ​സ​ര​മൊ​രു​ങ്ങി. ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ട ഷ​മി​യു​ടെ പി​ന്നീ​ടു​ള്ള പ്ര​ക​ട​നം ഇ​ങ്ങ​നെ,

5-54. മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച്. 4-22, 5-18, 2-18, 0-041, 7-57. ഒ​രു ക്യാ​ച്ച് പാ​ഴാ​ക്കി​യ​തി​ന് ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ വേ​ട്ട​യാ​ട​പ്പെ​ണ്ടേി​യി​രു​ന്ന ഒ​രു ക​ളി​ക്കാ​ര​ന്‍റെ ക​ളി​ക്ക​ണ​ക്ക് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഷ​മി​യോ​ട് ക്ഷ​മി​ക്കാ​ന്‍ ഇ​തൊ​ന്നും പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല.

ര​ണ്ട് വ​ര്‍ഷം​മു​മ്പ് ഈ ​ക​ളി​ക്കാ​ര​നെ​യാ​ണ് കൂ​ട്ടം​ചേ​ര്‍ന്ന് ദേ​ശ​ദ്രോ​ഹി​യെ​ന്ന് ക്രൂ​ശി​ച്ച​ത്. ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ല്‍ വ​ഴ​ങ്ങി​യ റ​ണ്ണി​ലും പാ​ഴാ​ക്കി​യ ക്യാ​ച്ചു​ക​ളി​ല്‍ വേ​ട്ട​യാ​ട​പ്പെ​ട്ട താ​രം. മ​റ്റൊ​രു താ​ര​ത്തി​നും അ​തൊ​ന്നും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നി​ല്ല.

എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ ഷ​മി ഈ ​ലോ​ക​ക​പ്പി​ന്‍റെ ത​ന്നെ താ​ര​മാ​കാ​ന്‍ സാ​ധ്യ​ത വീ​ണ്ടെ​ടു​ത്തു. കി​വീ​സി​നെ​തി​രാ​യ സെ​മി​യി​ല്‍ ഏ​ഴു വി​ക്ക​റ്റു​ക​ള്‍ പോ​യ ഷ​മി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്ക് കി​രീ​ടം സ​മ്മാ​നി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 23 വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ ഷ​മി വി​മ​ര്‍ശ​ന​ങ്ങ​ളെ പൂ​മാ​ല​ക​ളാ​ക്കി ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രു​ടെ ആ​ന​ന്ദ​മാ​യി കു​തി​ക്ക​ട്ടെ....

'ദന' ചുഴലിക്കാറ്റ് കരതൊട്ടു; ഒഡീഷയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് | video

ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത‍്യു

സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബർ 11ന്

മോദി-ഷി കൂടിക്കാഴ്ച സുപ്രധാനം: ചൈന

പി.പി. ദിവ്യയ്ക്ക് തിരിച്ചടി, നവീൻ ബാബുവിന് ക്ലീന്‍ ചിറ്റ്