ബയേൺ മ്യൂണിക്കിന്‍റെ ആദരമായി നൽകിയ ജെഴ്സിയുമായി തോമസ് മുള്ളർ. 
Sports

ബയേണിന്‍റെ സ്വന്തം മുള്ളർ: ക്ലബ്ബിനൊപ്പം 500 വിജയം തികച്ച് ജർമൻ താരം

ക്ലബ് കരിയറിൽ ബയേൺ മ്യൂണിക്കിനു വേണ്ടി മാത്രമാണ് തോമസ് മുള്ളർ ബൂട്ട് കെട്ടിയിട്ടുള്ളത്. 2008ലായിരുന്നു സീനിയർ ടീമിലെ അരങ്ങേറ്റം.

മ്യൂണിക്ക്: ജര്‍മന്‍ ഫുട്ബോളിലെ വമ്പൻമാരായ ബയേണ്‍ മ്യൂണിക്കിന്‍റെ സൂപ്പർതാരം തോമസ് മുള്ളര്‍ക്ക് ക്ലബ്ബിനൊപ്പം അനുപമ നേട്ടം. ടീമിനൊപ്പം 500 വിജയങ്ങൾ നേടിയുന്ന ആദ്യ ആദ്യ ബയേണ്‍ മ്യൂണിക്ക് താരമായി മാറിയിരിക്കുകയാണ് മുള്ളര്‍.

ക്ലബ് കരിയറില്‍ ബയേണിനു വേണ്ടി മാത്രമാണ് മുള്ളർ കളിച്ചിട്ടുള്ളത്. മോണ്‍ചെന്‍ ഗ്ലാഡ്ബാചിനെതിരായ പോരാട്ടം ബയേണ്‍ വിജയിച്ചതോടെയാണ് അപൂർവ നേട്ടം അദ്ദേഹത്തിനു സ്വന്തമായത്.

ബയേൺ മ്യൂണിക്കിന്‍റെ ആദരമായി നൽകിയ ജെഴ്സിയുമായി തോമസ് മുള്ളർ.

മത്സരത്തില്‍ മുള്ളർ ബയേണിന്‍റെ ആദ്യ ഇലവനില്‍ ഉൾപ്പെട്ടിരുന്നു. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് 3-1 വിജയമാണ് ബയേൺ പിടിച്ചെടുത്തത്. അതിലൊരു ഗോൾ മുള്ളറുടെ പാസിൽനിന്നുമായിരുന്നു.

മത്സര ശേഷം മുള്ളറെ ക്ലബ് ആദരിച്ചു. 500 എന്നെഴുതിയ ജേഴ്സിയും താരത്തിനു സമ്മാനിച്ചു. 2008ലാണ് മുള്ളർ ആദ്യമായി ബയേൺ മ്യൂണിക്കിന്‍റെ സീനിയർ ടീമിലെത്തുന്നത്. 2012ല്‍ തന്‍റെ 22ാം വയസില്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ റയല്‍ മാഡ്രിഡിനെതിരായ സെമി ഫൈനല്‍ വിജയം ക്ലബ്ബിനൊപ്പം അദ്ദേഹത്തിന്‍റെ നൂറാം വിജയമായിരുന്നു. 2014ല്‍ ഫ്രീബര്‍ഗിനെതിരേ 200ാം വിജയം. 2018ല്‍ ഹോഫെന്‍ഹെയിമിനെതിരേ 300ാം വിജയം. 2020ല്‍ റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെതിരേ ചാംപ്യന്‍സ് ലീഗില്‍ 400ാം വിജയവും നേടി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?