New Zealand vs Netherlands 
Sports

ഡ​ച്ച് പ​ട​യെ ക​റ​ക്കി വീ​ഴ്ത്തി സാ​ന്‍റ്ന​ർ: നെ​ത​ർ​ല​ൻ​ഡ്സി​നെ 99 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു

10 ഓ​വ​റി​ല്‍ 56 റ​ണ്‍സ് വ​ഴ​ങ്ങി​യ സാ​ന്‍റ​ന​ര്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി

ഹൈ​ദ​രാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നോ​ട് അ​വ​സാ​നി​പ്പി​ച്ചി​ട​ത്തു നി​ന്ന് തു​ട​ങ്ങി​യ ബാ​റ്റ്സ്മാ​ന്മാ​രും പി​ന്നെ പ​ന്തു​മാ​യി എ​തി​രാ​ളി​ക​ളെ ക​റ​ക്കി വീ​ഴ്ത്തി​യ സാ​ന്‍റ്ന​റും ചേ​ർ​ന്ന​പ്പോ​ൾ ഡ​ച്ച് പ​ട​യെ 99 റ​ൺ​സി​ന് കീ​ഴ​ട​ക്കി കി​വീ​സ് തേ​രോ​ട്ടം തു​ട​രു​ന്നു. ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് വി​ല്‍ യം​ഗ് (70), ര​ചി​ന്‍ ര​വീ​ന്ദ്ര (51), ടോം ​ലാ​ഥം (53) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 322 റ​ൺ​സാ​ണ് കി​വീ​സ് അ​ടി​ച്ച് കൂ​ട്ടി​യ​ത്. കി​വീ​സ് ഉ​യ​ർ​ത്തി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ഡ​ച്ച് ടീ​മി​നെ 46.3 ഓ​വ​റി​ല്‍ 223 റ​ണ്‍സി​ന് ഓ​ള്‍ഔ​ട്ടാ​ക്കി​യാ​ണ് കി​വീ​സ് ലോ​ക​ക​പ്പി​ലെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

73 പ​ന്തി​ല്‍ നി​ന്ന് അ​ഞ്ച് ബൗ​ണ്ട​റി​യ​ട​ക്കം 69 റ​ണ്‍സെ​ടു​ത്ത കോ​ളി​ന്‍ അ​ക്കെ​ര്‍മാ​ന്‍ മാ​ത്ര​മാ​ണ് ഡ​ച്ച് ടീ​മി​നാ​യി പൊ​രു​തി​യ​ത്. ക്യാ​പ്റ്റ​ന്‍ സ്‌​കോ​ട്ട് എ​ഡ്വേ​ര്‍ഡ്‌​സ് 27 പ​ന്തി​ല്‍ നി​ന്ന് 30 റ​ണ്‍സെ​ടു​ത്തു. ഏ​ഴാ​മ​ന്‍ സൈ​ബ്രാ​ന്‍ഡ് ഏം​ഗ​ല്‍ബ്രെ​ക്ട് 29 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​യി.

സ്പി​ന്ന​ര്‍മാ​ര്‍ തി​ള​ങ്ങു​ന്ന ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പി​ല്‍ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത മി​ച്ച​ൽ സാ​ന്‍റ​​റാ​ണ് ഡ​ച്ച് ടീ​മി​ന്‍റെ ന​ടു​വൊ​ടി​ച്ച​ത്. 10 ഓ​വ​റി​ല്‍ 56 റ​ണ്‍സ് വ​ഴ​ങ്ങി​യ സാ​ന്‍റ​ന​ര്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. മാ​റ്റ് ഹെ​ന്‍ റി ​മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. വി​ക്രം​ജി​ത്ത് സി​ങ് (12), മാ​ക്‌​സ് ഒ​ഡൗ​ഡ് (16), ബാ​സ് ഡെ​ലീ​ഡ (18), തേ​ജ നി​ത​മാ​നു​രു (21) എ​ന്നി​വ​ര്‍ക്കാ​ര്‍ക്കും ത​ന്നെ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഡെ​വോ​ണ്‍ കോ​ണ്‍വെ (32) - യം​ഗ് ഓ​പ്പ​ണി​ങ് സ​ഖ്യം 67 റ​ണ്‍സ് ചേ​ര്‍ത്തു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ സെ​ഞ്ചു​റി​ക്കാ​ര​നാ​യ കോ​ണ്‍വെ​യെ വാ​ന്‍ ഡെ​ര്‍ മെ​ര്‍വെ പു​റ​ത്താ​ക്കി. മൂ​ന്ന​മാ​നാ​യി ക്രീ​സി​ലെ​ത്തി​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ താ​രം ര​വീ​ന്ദ്ര ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​വ​സാ​നി​പ്പി​ച്ചി​ട​ത്ത് നി​ന്ന് തു​ട​ങ്ങു​ക​യാ​യി​രു​ന്നു. മൂ​ന്നാം വി​ക്ക​റ്റി​ൽ യം​ഗി​നൊ​പ്പം 67 റ​ണ്‍സ് ചേ​ര്‍ക്കാ​ന്‍ ര​വീ​ന്ദ്ര​യ്ക്കാ​യി. എ​ന്നാ​ല്‍ യം​ഗി​നെ പു​റ​ത്താ​ക്കി പോ​ള്‍ വാ​ന്‍ മീ​കെ​രെ​ന്‍ നെ​ത​ര്‍ല​ന്‍ഡ്സി​ന് ബ്രേ​ക്ക് ത്രൂ ​ന​ല്‍കി. വൈ​കാ​തെ ര​വീ​ന്ദ്ര​യും മ​ട​ങ്ങി. 51 പ​ന്തു​ക​ള്‍ നേ​രി​ട്ട താ​രം ഒ​രു സി​ക്സും മൂ​ന്ന് ഫോ​റും നേ​ടി.

ശേ​ഷം ക്രീ​സി​ലെ​ത്തി​യ ലാ​ഥം മി​ച്ച​ലി​നൊ​പ്പം 53 റ​ണ്‍സ് കൂ​ട്ടി​ചേ​ര്‍ത്തു. എ​ന്നാ​ല്‍ അ​ര്‍ധ സെ​ഞ്ചു​റി​ക്ക് ര​ണ്ട് റ​ണ്‍സ് അ​ക​ലെ മി​ച്ച​ല്‍ വീ​ണു. തു​ട​ര്‍ന്നെ​ത്തി​യ ഗ്ലെ​ന്‍ ഫി​ലി​പ്സ് (4), മാ​ര്‍ക് ചാ​പ്മാ​ന്‍ (5) എ​ന്നി​വ​ര്‍ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. ഇ​തി​നി​ടെ ലാ​ഥ​വും മ​ട​ങ്ങി. വാ​ല​റ്റ​ത്ത് മി​ച്ച​ല്‍ സാ​ന്‍റ​ന​ര്‍ (17 പ​ന്തി​ല്‍ 36) - മാ​റ്റ് ഹെ​ൻ​റി (4 പ​ന്തി​ല്‍ 10) സ​ഖ്യ​മാ​ണ് കി​വീ​സി​ന്‍റെ സ്‌​കോ​ര്‍ 300 ക​ട​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്.

ജനവിധി എഴുതി പാലക്കാട്: ഇതുവരെ 33% മാത്രം പോളിങ്

ഡൽഹി വായു മലിനീകരണം: 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം

കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആയി ഉയർത്തിയോ? വ്യാജസന്ദേശമെന്ന് പിഐബി