deepika kumari 
Olympics 2024

അമ്പെയ്ത്തിലും ഇന്ത‍്യയ്ക്ക് നിരാശ; ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പുറത്ത്

അവസാന റൗണ്ടിൽ ദീപിക 4-2ന് മുന്നിട്ട് നിന്നെങ്കിലും സെമി ഫൈനൽ നഷ്ടമായി.

പാരിസ്: പാരീസ് ഒളിമ്പിക്‌സ് വനിതാ വ്യക്തിഗത അമ്പെയ്ത്ത് ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ നാം സു ഹ്യോനോട് പരാജയപ്പെട്ട് ഇന്ത്യൻ അമ്പെയ്ത്ത് താരം ദീപിക കുമാരി പുറത്തായി. അവസാന റൗണ്ടിൽ ദീപിക 4-2ന് മുന്നിട്ട് നിന്നെങ്കിലും സെമി ഫൈനൽ നഷ്ടമായി.

അതേസമയം അമ്പെയ്ത്തിൽ ഇന്ത‍്യയുടെ ഭജൻ കൗർ ഷൂട്ട് ഓഫില്‍ ഇന്തോനേഷ്യൻ താരം ദിയാനന്ദ ചോയിറുനിസയോട് തോറ്റ് മടങ്ങി. സ്‌കോര്‍ 5-5 എത്തിയപ്പോഴാണ് ഷൂട്ട് ഓഫിലേക്ക് നീങിയത്. ഇന്ത്യന്‍ താരത്തിന്‍റെ സ്‌കോർ എട്ടും ഇന്തോനേഷ്യന്‍ താരത്തിന്‍റെ സ്കോർ ഒമ്പതും ആയിരുന്നു. ഒടുവിൽ 6-5 എന്ന സ്‌കോറിന് മത്സരം വിജയിച്ചു. മത്സരത്തിലുടനീളം ഭജന്‍റെ ചെറുത്തുനിൽപ്പും വൈദഗ്ധ്യവും പ്രകടമായിരുന്നു, പക്ഷേ ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിക്കാനതു മതിയായില്ല അതോടെ ഭജൻ കൗറിന്‍റെ ഒളിംപിക്‌സ് പ്രതീക്ഷ അവസാനിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും