Lakshya sen 
Olympics 2024

അല്‍മോറയില്‍ നിന്ന് ഒളിംപിക്‌സ് സെമിയിലേക്ക്

ബാഡ്‌മിന്‍റണില്‍ ചരിത്ര നേട്ടവുമായി ലക്ഷ‍്യ സെന്‍

പാരീസ്: ഒളിംപിക്‌സില്‍ പുതുചരിത്രമെഴുതി ഉത്തരാഖണ്ടുകാരന്‍ ലക്ഷ‍്യ സെന്‍. ബാഡ്‌മിന്‍റണ്‍ പുരുഷ വിഭാഗത്തിൽ സെമി ഫൈനലിലെത്തുന്ന ആദ‍്യ ഇന്ത‍്യക്കാരനാണ് താരം. ചൈനയുടെ ചൗ ചെന്നിനെ 19-21, 21-15,21-12 എന്ന സ്കോറില്‍ പരാജയപ്പെടുത്തിയാണ് സെൻ ഈ നേട്ടം സ്വന്തമാക്കിയത്. ആദ‍്യ ഗെയിം നഷ്ടമായിട്ടും ശക്തമായ തിരിച്ചു വരവാണ് സെൻ നടത്തിയത്. സൈന നേവാളിനും പി.വി. സിന്ധുവിനും ശേഷം സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത‍്യന്‍ താരമാണ് സെന്‍. പി.വി. സിന്ധു ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്.

ഡെന്മാര്‍ക്ക് താരം വിക്‌ടർ അക്‌സൽസെന്നും സിങ്കപ്പൂരിന്‍റെ കീന്‍ യുവും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ലക്ഷ‍്യ സെമി ഫൈനലിൽ നേരിടുക. ലോക റാങ്കിങ്ങിൽ 11-ാം സ്ഥാനമുള്ള താരമാണ് ലക്ഷ‍്യ പരാജയപെടുത്തിയ ചൗ ചെൻ.

2021 ലോക ചാമ്പ‍്യൻഷിപ്പിൽ സെൻ വെങ്കല മെഡൽ നേടിയിട്ടുണ്ട്.

പി.വി. സിന്ധുവും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ‍്യവും എച്ച്.എസ്. പ്രണോയിയും നേരത്തേ പുറത്തായി. ബാഡ്‌മിന്‍റണില്‍ ഇനി ഇന്ത‍്യയുടെ ഏക മെഡൽ പ്രതീക്ഷ‍യാണ് സെൻ. പ്രീക്വാര്‍ട്ടറിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയെയാണ് സെൻ തോൽപ്പിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും