ആർടെം ഖുഡോലീവ് 
Olympics 2024

റഷ്യൻ താരങ്ങൾക്ക് ഒളിംപിക്സിൽ വിലക്ക് വാങ്ങിക്കൊടുത്ത മാധ്യമപ്രവർത്തകൻ

യുക്രെയ്നിയൻ മാധ്യമപ്രവർത്തകൻ ആർടെം ഖുഡോലിവിന്‍റെ പോരാട്ടമാണ് അത് ലറ്റുകളെ സസ്പെന്‍റ് ചെയ്യാൻ ഒളിംപിക്സ് കമ്മിറ്റിയെ നിർബന്ധിതരാക്കിയത്.

കീവ്: യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന മനുഷ്യക്കുരുതിയെ അംഗീകരിക്കുകയും റഷ്യയ്ക്ക് ഒപ്പം നിൽക്കുകയും ചെയ്തു എന്നാരോപിച്ച് രണ്ട് ഒളിംപിക്സ് അത്‌ലറ്റുകൾക്ക് സസ്പെൻഷൻ. ഒരു യുക്രെയ്നിയൻ മാധ്യമപ്രവർത്തകന്‍റെ ഇടപെടലാണ് ഇതു സാധ്യമാക്കിയത്. ടെന്നീസ് താരം എലീന സ്വിറ്റോലിന, മുൻ ബോക്‌സർ വ്‌ളാഡിമിർ ക്ലിറ്റ്‌ഷ്‌കോ എന്നിവരുൾപ്പെടെയുള്ളവരെ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള യുക്രെയിൻ മാധ്യമപ്രവർത്തകൻ ആർടെം ഖുഡോലിവിന്‍റെ പോരാട്ടമാണ് അത്‌ലറ്റുകളെ സസ്പെന്‍റ് ചെയ്യാൻ ഒളിംപിക്സ് കമ്മിറ്റിയെ നിർബന്ധിതരാക്കിയത്.

റഷ്യൻ, ബെലാറസ് അത്‌ലറ്റുകളുടെ സോഷ്യൽ മീഡിയ ഔട്ട്‌പുട്ട് പരിശോധിച്ച് അവർ നടത്തിയ വിവിധ പരിപാടികളും യുക്രെയ്നിനെതിരായ ആഹ്വാനങ്ങളും തെളിവായി ശേഖരിച്ച ഖുഡോലിവ് അതെല്ലാം വിവിധ വിവിധ കായിക, സർക്കാർ സ്ഥാപനങ്ങൾക്കു കൈമാറി.

യുക്രെയിനെതിരായ റഷ്യയുടെ യുദ്ധത്തെ പിന്തുണച്ച അത്‌ലറ്റുകളെ 2024 ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ ആർടെം ഖുഡോലീവ് ഡസൻ കണക്കിന് ഇ മെയിലുകളാണ് അയച്ചത്. അറുന്നൂറോളം കായിക താരങ്ങൾക്കെതിരെയായിരുന്നു ഇത്.

റഷ്യൻ താരങ്ങൾ യുദ്ധത്തെ പിന്തുണച്ചിട്ട പോസ്റ്റുകൾ, റഷ്യൻ സൈന്യത്തിനൊപ്പമുള്ള അത് ലറ്റുകളുടെ ഫോട്ടോകൾ, ഇതിനകം തന്നെ അധിനിവേശത്തിൽ പങ്കെടുത്ത താരങ്ങളുടെ ഫോട്ടോകൾ തുടങ്ങിയവയെല്ലാം ഒളിംപിക്സ് കമ്മിറ്റിയ്ക്കടക്കം ഖുഡോലീവ് അയച്ചു കൊടുത്തു.

വാച്ചേഴ്‌സ് മീഡിയ വെബ്‌സൈറ്റിന്‍റെ പബ്ലിഷിംഗ് എഡിറ്ററാണ് ഖുഡോലീവ്. യുക്രെയ്‌നിലെ നാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും (എൻഒസി) കായിക മന്ത്രാലയത്തിന്‍റെയും പിന്തുണയോടെ റഷ്യൻ യുദ്ധത്തെ പിന്തുണച്ച റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകളെ ഒഴിവാക്കുന്നതിന് സജീവമായി ലോബിയിംഗ് നടത്തി.

ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് ആറ് മാസം മുമ്പ്, മന്ത്രാലയവും എൻഒസിയും തങ്ങളുടെ ഔദ്യോഗിക അപ്പീലുകളിൽ ഖുഡോലീവ് നൽകിയ എല്ലാ തെളിവുകളും അറ്റാച്ചുചെയ്യാൻ തുടങ്ങി, ഈ കത്തുകൾ അവരുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തു.

ടോക്കിയോ ഒളിമ്പിക്സിലെ റഷ്യൻ തായ്ക്വാൻഡോ സ്വർണ്ണ മെഡൽ ജേതാവ് വ്ലാഡിസ്ലാവ് ലാറിൻ 2023 ലെ വസന്തകാലത്ത് യുക്രെയ്നിൽ യുദ്ധം കൊടുമ്പിരികൊണ്ടിരുന്നപ്പോൾ സോഷ്യൽ മീഡിയയിലൂടെ റഷ്യൻ സൈനികരെ പിന്തുണച്ച് ഇട്ട പോസ്റ്റും ആ പോസ്റ്റിലൂടെ ലാറൻ സംഭാവനകൾ സമാഹരിച്ച് റഷ്യൻ സൈന്യത്തിനു വേണ്ടി മരുന്നുകൾക്കും വെടിക്കോപ്പുകൾക്കുമായി ചെലവഴിക്കുമെന്നു പറഞ്ഞിട്ട ഹ്രസ്വ വീഡിയോയും തെളിവാക്കി സമർപ്പിച്ചാണ് ഖുഡോലീവ് ലാറന് 2024 ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് സസ്പെൻഷൻ വാങ്ങിയെടുത്തത്.

മറ്റൊരു റഷ്യൻ ഒളിമ്പിക് തായ്‌ക്വോണ്ടോ ചാമ്പ്യനായ മാക്സിം ക്രാംത്‌സോവ് 2022 ഒക്ടോബറിൽ, പുടിൻ്റെ 70-ാം ജന്മദിനത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ക്രാംസോവ് Vkontakte പേജിൽ ഇട്ട പോസ്റ്റ് യുദ്ധ അനുകൂല ചിഹ്നമായി റഷ്യയിൽ വ്യാപകമായി സ്വീകരിക്കപ്പെട്ടതു ചൂണ്ടിക്കാട്ടി ക്രാംസോവിനും പാരിസ് ഒളിംപിക്സിൽ വിലക്കു വാങ്ങി നൽകി ഈ മാധ്യമപ്രവർത്തകൻ.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി