പാകിസ്ഥാനെ തൂത്തെറിഞ്ഞു; അടുത്തത് ഇന്ത‍്യയെന്ന് ബംഗ്ലാദേശ് ക‍്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷാന്‍റോ 
Sports

പാകിസ്ഥാനെ തൂത്തെറിഞ്ഞു; അടുത്തത് ഇന്ത‍്യയെന്ന് ബംഗ്ലാദേശ് ക‍്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷാന്‍റോ

ധാക്ക: അടുത്തിടെ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു ഇതിനു പിന്നാലെയാണ് ഇന്ത‍്യയ്ക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് ക‍്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷാന്‍റോ രംഗത്തെത്തിയത്. പാകിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം ഇന്ത‍്യയ്ക്കെതിരെയും ആവർത്തിക്കുമെന്ന് ബംഗ്ലാദേശ് ക‍്യാപ്റ്റൻ വ‍്യക്തമാക്കി.

'ഇന്ത‍്യയ്ക്കെതിരായ പരമ്പര ഞങ്ങൾക്ക് വളരെ പ്രധാനപെട്ടതാണ് ഈ വിജയം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. മുഷ്ഫിഖർ റഹീം, ഷാക്കിബ് അൽ ഹസൻ എന്നിവരുടെ പ്രകടനം ഇന്ത‍്യയ്ക്കെതിരെ നിർണായകമാകും.' ഷാന്‍റോ മാധ‍്യമങ്ങളോട് പ്രതികരിച്ചു.

പാക്കിസ്ഥാനിൽ മെഹ്ദി ഹസൻ മിറാസ് മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചു വിക്കറ്റുകളാണ് മെഹ്ദി ഹസൻ വീഴ്ത്തിയത്. ഇതേ പ്രകടനം ഇന്ത‍്യയ്ക്കെതിരെയും പുറത്തെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ ഷാന്‍റോ വ‍്യക്തമാക്കി'.

പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റിൽ പത്ത് വിക്കറ്റ് വിജയമാണ് ബംഗ്ലാദേശ് നേടിയത്.രണ്ടാം മത്സരവും ആറ് വിക്കറ്റിന് വിജയിച്ചതോടെ പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി ക്രിക്കറ്റ് ചരിത്രത്തിൽ ഇടം നേടി. മോശം പ്രകടനം കാഴ്ച്ചവെച്ച പാകിസ്ഥാൻ ടീമിനെതിരെ വിമർഷനങ്ങളുമായി മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. സെപ്റ്റംബർ 19 ന് ചെനൈയിലാണ് ഇന്ത‍്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരം.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്