Sports

പാണ്ഡ്യ ധോണിയൊന്നുമല്ലല്ലോ: മുഹമ്മദ് ഷമി

അഹമ്മദാബാദ്: മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ഗുജറാത്ത് ടൈറ്റന്‍സിലെ മുന്‍ സഹതാരം മുഹമ്മദ് ഷമി. ഗുജുറാത്തിനെതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി ഇറങ്ങാനുള്ള ഹാര്‍ദ്ദിക്കിന്‍റെ നീക്കത്തെ് ഷമി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ധോണി ധോണിയാണെന്നും ഒരാള്‍ മറ്റൊരാളെ പോലെയാകാന്‍ നോക്കിയിട്ട് കാര്യമില്ലെന്നും ഷമി പറഞ്ഞു.

ധോണി, ധോണിയാണ്. ആര്‍ക്കും അദ്ദേഹമാവാന്‍ പറ്റില്ല. എല്ലാവര്‍ക്കും വ്യത്യസ്ത മനോനിലയാണുള്ളത്. അത് കോലിയായാലും ധോണിയായാലും നിങ്ങളുടെ കഴിവിന് അനുസരിച്ചാണ് ഗ്രൗണ്ടില്‍ കളിക്കേണ്ടത്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ഹാര്‍ദ്ദിക് മൂന്നാം നമ്പറിലും നാലാം നമ്പറിലുമായിരുന്നു ബാറ്റിങ്ങിന് ഇറങ്ങിയിരുന്നത്. ഹാര്‍ദ്ദിക്കിന് ആ പൊസിഷനില്‍ ബാറ്റ് ചെയ്ത് നല്ല പരിചയവുമുണ്ട്. പരമാവധി അഞ്ചാം നമ്പര്‍ വരെയൊക്കെയെ ഹാര്‍ദ്ദിക്കിന് കാത്തിരിക്കാനാവു. -ഷമി പറഞ്ഞു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം