പാരീസ്: പാരീസ് ഒളിംപിക്‌സിൽ ഇസ്രായേൽ അത്‌ലറ്റുകൾക്ക് 24 മണിക്കൂർ സംരക്ഷണം ഉറപ്പാക്കിയതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി. എന്നാൽ ഇസ്രയേലിന്‍റെ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യില്ലെന്ന് ആഹ്വാനം ചെയ്തതായി തീവ്ര ഇടതുപക്ഷ ഫ്രാൻസ് അൺബോഡ് (എൽഎഫ്ഐ) പാർട്ടി നിയമസഭാംഗമായ തോമസ് പോർട്ടസ് .
ഉക്രെയ്‌നിലെയും ഗാസയിലെയും യുദ്ധങ്ങളെച്ചൊല്ലിയുള്ള ജിയോപൊളിറ്റിക്കൽ പിരിമുറുക്കം രൂക്ഷമായിരിക്കുന്ന സമയത്ത് വ്യക്തമായ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഗെയിംസ് വെള്ളിയാഴ്ച ആരംഭിക്കുന്നത്.
ഗെയിംസ് സമയത്ത് ഇസ്രായേലി അത് ലറ്റുകൾക്ക് മുഴുവൻ സമയവും സംരക്ഷണം നൽകുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ ഞായറാഴ്ച വൈകുന്നേരം ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞു.
പതിനൊന്ന് ഇസ്രായേലികളെ പലസ്തീൻ പോരാളികൾ കൊലപ്പെടുത്തിയ മ്യൂണിച്ച് ഒളിംപിക്‌സ് കൂട്ടക്കൊലയ്ക്ക് 52 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു യുദ്ധസാഹചര്യത്തിൽ പാരീസിൽ വച്ചുള്ള ഈ ഒളിംപിക്സ് എന്നതിനാൽ ഇസ്രയേൽ കടുത്ത ജാഗ്രതയിലാണ്.
തിങ്കളാഴ്ച, ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി സ്റ്റെഫാൻ സെജോർൺ ഒളിംപിക് ഗെയിമുകളിലേയ്ക്ക് ഇസ്രയേലി താരങ്ങളെ ഔദ്യോഗികമായി സ്വാഗതം ചെയ്തു.
ഇസ്രയേൽ വിരുദ്ധ വികാരം വാഷിങ്ടണിന്‍റെ ശ്രദ്ധയിലുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണെന്ന്ടീം യുഎസ്എയുടെ ഒളിംപിക്‌സ് സുരക്ഷയെ ഏകോപിപ്പിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥരിൽ ഒരാളായ പോൾ ബെൻവി മാധ്യമങ്ങളോട് വ്യക്തമാക്കി.