ഈഫൽ ടവരിൽ ഉയർത്തിയ ഒളിംപിക്സ് ചിഹ്നം 
Sports

ക്രിക്കറ്റും ഫുട്ബോളും കഴിഞ്ഞു; ഇനി ഒളിംപിക് പൂരം

സ്പോര്‍ട്സ് 18 ചാനലാണ് ഇന്ത്യയില്‍ ഒളിംപിക്സ് തത്സമംയ സംപ്രേഷണം ചെയ്യുക. ഇതു കൂടാതെ, ജിയോ സിനിമ ആപ്പിൽ തത്സമയം സൗജന്യ വെബ് സ്ട്രീമിങ്ങും ഉണ്ടാകും.

പാരീസ്: ക്രിക്കറ്റ് ലോകകപ്പും യൂറോ കപ്പ് ഫുട്ബോളും കോപ്പ അമേരിക്കയും പൂർത്തിയായി. കായികലോകത്തിന്‍റെ കൗതുകം ഇനി പാരീസിലേക്ക്. ജൂലൈ 26ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ഒളിംപിക്സിനു ദീപശിഖ തെളിയുക. 118 കായികതാരങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ സംഘവും വലിയ പ്രതീക്ഷകളോടെയാണ് പാരീസിലേക്കു വിമാനം കയറുന്നത്.

ലോകാദ്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്‍റെ പശ്ചാത്തലത്തിലാണ് പാരീസ് ഒളിംപിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങുകൾ നടത്തുക. ഇതിനോടനുബന്ധിച്ച് നൂറോളം ബോട്ടുകള്‍ സെയ്ന്‍ നദിയിലൂടെ നടത്തുന്ന പരേഡ് പ്രത്യേക ശ്രദ്ധയാകർഷിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഫ്രാന്‍സിന്‍റെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്ന പ്രധാന സ്ഥലങ്ങളും സംഭവങ്ങളുമെല്ലാം ഈ ബോട്ടുകളിൽ ദൃശ്യങ്ങളായി അവതരിപ്പിക്കും.

ഈഫല്‍ ടവറിനടുത്ത് ബോട്ട് പരേഡ് അവസാനിച്ച ശേഷമായിരിക്കും ഔപചാരിക ഉദ്ഘാടനച്ചടങ്ങ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോൺ തന്നെയാണ് ഉദ്ഘാടനം. സ്പോര്‍ട്സ് 18 ചാനലാണ് ഇന്ത്യയില്‍ ഒളിംപിക്സ് തത്സമംയ സംപ്രേഷണം ചെയ്യുക. ഇതു കൂടാതെ, ജിയോ സിനിമ ആപ്പിൽ തത്സമയം സൗജന്യ വെബ് സ്ട്രീമിങ്ങും ഉണ്ടാകും.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു