Pat Cummins 
Sports

സൺറൈസേഴ്സിനെ കമ്മിൻസ് നയിക്കും

ഹൈദരാബാദ്: ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് നയിക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ 20.50 കോടി രൂപ മുടക്കിയാണ് കമ്മിൻസിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. പിന്നാലെ താരത്തെ ക്യാപ്റ്റനാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തെ മാറ്റാന്‍ സണ്‍റൈസേഴ്‌സ് തയാറാവില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല, ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി20 ലീഗായ എസ്എ20യില്‍, 'സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്' മാര്‍ക്രത്തിന്‍റെ ക്യാപ്റ്റന്‍സിയിലാണ് കിരീടം നേടിയത്. ഇതോടെയാണ് മാര്‍ക്രത്തെ മാറ്റില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സണ്‍ റൈസേഴ്‌സ് നായകനെ എക്‌സിലൂടെ പ്രഖ്യാപിച്ചു.

അവസാന മൂന്ന് ഐപിഎല്‍ പതിപ്പുകള്‍ക്കിടെ സണ്‍റൈസേഴ്‌സിനെ നയിക്കാനെത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കമ്മിൻസ്. 2022ല്‍ കെയ്ന്‍ വില്യംസനും കഴിഞ്ഞ സീസണില്‍ മാര്‍ക്രവും ഹൈദരാബാദിനെ നയിച്ചു. ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ സീസണില്‍ കമ്മിൻസ് വിട്ടുനിന്നിരുന്നു. ഓസീസിനെ ലോക കിരീട നേട്ടത്തിലെത്തിച്ച ശേഷമാണ് കമ്മിൻസ് സണ്‍റൈസേഴ്‌സിന്‍റെ നായക പദവി ഏറ്റെടുക്കുന്നത്. കമ്മിൻസ് നായകനാവുന്നത് ടീമിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് മാനേജ്‌മെന്‍റ് പറഞ്ഞു.ഒടുവിലത്തെ സീസണില്‍ 4 ജയവുമായി അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഫിനിഷ് ചെയ്തത്.

ഇത്തവണ താരലേലത്തില്‍ മികച്ച ഫോമിലുള്ള ഒരുപിടി രാജ്യാന്തര താരങ്ങളെ സ്വന്തമാക്കിയാണ് ടീം കളത്തിലിറങ്ങാന്‍ തയാറെടുക്കുന്നത്. ഓസ്‌ട്രേലിയക്കായി ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിനെയും ലങ്കന്‍ താരം വാനിന്ദു ഹസരങ്കയെയും ഉള്‍പ്പെടെ ടീമിലെത്തിച്ചിട്ടുണ്ട്. മാര്‍ച്ച് 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആണ് സീസണില്‍ സണ്‍റൈസേഴ്‌സിന്‍റെ ആദ്യ മത്സരം.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു